കാപ്പാട്: പന്തലാനി ബ്ലോക്ക് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ക്യാമ്പയിൻ ആരംഭിച്ചു. വാർഡ് മെമ്പർമാർ, വികസന സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ആശാവർക്കർമാർ, അധ്യാപക പ്രതിനിധികൾ, അംഗനവാടി ടീച്ചർ മാർ, സിഡിഎസ് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി, യുവജന വിദ്യാർത്ഥി മഹിളാ കമ്മിറ്റി പ്രതിനിധികൾ, സന്നദ്ധ സംഘടന ഭാരവാഹികൾ, അമ്പലം പള്ളി കമ്മിറ്റി പ്രതിനിധികൾ , എന്നിവരുടെ സംഗമം കാപ്പാട്ബീച്ചിൽ ദിശഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ കോഴിക്കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം സുഗുണൻ ഉദ്ഘാടനം ചെയ്തു.


പന്തലാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി എക്സ്സൈസ് ഇൻസ്പെക്ടർ ജി. ബിനു ഗോപാൽ, പന്തലായനി ബിപിഒ
യൂസഫ് നടുവണ്ണൂർ, വാർഡ് മെമ്പർ വി.മുഹമ്മദ് ഷെരീഫ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക് മെമ്പർ . എംപി മൊയ്തീൻ കോയ സ്വാഗതവും വാർഡ് മെമ്പർ അബ്ദുല്ലകോയ വലിയാണ്ടി നന്ദിയും പറഞ്ഞു.