കാപ്പാട് ഇന്ത്യൻ നാഷണൽ ആർട്ട് ഫെസ്റ്റ് സമാപന പ്രദർശനം മെയ് 17 മുതൽ 23 വരെ

news image
May 17, 2024, 5:55 am GMT+0000 payyolionline.in

കോഴിക്കോട്: 2023 ഡിസംബർ 26 മുതൽ കോഴിക്കോട് കാപ്പാട് സൈമൺ ബ്രിട്ടോ ആർട് ഗാലറിയിൽ നടന്നുവരുന്ന ഇന്ത്യൻ നാഷണൽ ആർട്ട് ഫെസ്റ്റ് സമാപന പ്രദർശനം 2024 മെയ് 17 മുതൽ 23 വരെ നടക്കും. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രകാരന്മാരുടെയും വ്യത്യസ്ത ശൈലിയിലുള്ള ചിത്രങ്ങൾ കാണുവാനും സ്വന്തമാക്കാനുമുള്ള അവസരം ടൂറിസ്റ്റുകളും മറ്റു കലാസ്നേഹികളും ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. വൈകിട്ട് നാലുമണി മുതൽ 8 മണി വരെ നീളുന്ന പ്രദർശനം കാണാൻ നിരവധി പേരാണ് ഗാലറിയിൽ എത്തുന്നത്.

ആയിരം രൂപ മുതൽ ലക്ഷം രൂപ വരെ വില വരുന്ന ചിത്രങ്ങൾ ഗാലറിയിൽ നിന്നും സ്വന്തമാക്കാൻ അവസരം ഉണ്ടാകും. റിയലിസ്റ്റിക് ,സർ റിയലിസ്റ്റിക്, എക്സ്പ്രഷനലിസ്റ്റ് കണ്ടമ്പററി രചനാശൈലികളിൽ അക്രിലിക് ഓയിൽ ,ചാർ കോൾ ,വാട്ടർ കളർ, മിക്സഡ് മീഡിയ തുടങ്ങി എല്ലാ മീഡിയത്തിലുമുള്ള ചിത്രങ്ങൾ പ്രദർശനത്തിന് മാറ്റുകൂട്ടും.

ചേമഞ്ചേരി പഞ്ചായത്തിന്റെയും പ്രത്യേക സഹകരണത്തിൽ നടക്കുന്ന പ്രദർശനത്തിന് കലാസ്നേഹികളുടെ അടുത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ക്യുറേറ്ററായ ഡോ . ലാൽ രഞ്ജിത്ത് പറഞ്ഞു. അവസാനിക്കുന്ന ദിവസം എല്ലാ പെയിൻറിംഗുകൾക്കും പ്രത്യേക ഓക്ഷൻ സെയിൽ ഉണ്ടായിരിക്കുന്നതാണന്ന് കൺവീനർമാരായ കെ വി സന്തോഷ് , ടി യു മനോജ്  എന്നിവർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe