കാപ്പാട് ബീച്ചിൽ സന്ദർശകർക്കുള്ള പ്രവേശന ഫീസ്‌നിരക്ക് കുറച്ചു

news image
Jan 23, 2021, 9:04 am IST

കാപ്പാട്: രാജ്യാന്തര പദവിയായ ബ്ലൂഫ്ലാഗ് ലഭിച്ച കോഴിക്കോട്  കാപ്പാട് ബീച്ചിൽ സന്ദർശകർക്കുള്ള പ്രവേശന ഫീസ്‌നിരക്ക് കുറച്ചു. മുതിർന്നവർക്ക് 50 രൂപയുണ്ടായിരുന്നത് 25 രൂപയായും 25 രൂപയുണ്ടായിരുന്ന കുട്ടികളുടെ ഫീസ് 10 രൂപയാക്കിയുമാണ് കുറച്ചത്.

കളക്ടർ സാംബശിവറാവുവിന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികളും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി.) ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

പുതിയ നിരക്ക് ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ബീച്ചിലെ റിക്ലൈനർ ചെയർ, ഹാമോക് തുടങ്ങിയ മറ്റ് സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് പ്രത്യേക ഫീസ് നൽകണം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മൊയ്തീൻകോയ, ഡി.ടി.പി.സി. സെക്രട്ടറി സി.പി. ബീന തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe