കാലടിയിൽ ഡ്രൈവറെ ലോറിയുടെ ക്യാബിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

news image
Jul 5, 2024, 12:59 pm GMT+0000 payyolionline.in

കൊച്ചി: എറണാകുളം കാലടിയിൽ ലോറി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ഷിനു മാത്യുവാണ് മരിച്ചത്. 31 വയസായിരുന്നു. കാലടി മാണിക്കമംഗലത്താണ് സംഭവം. ലോറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്കമംഗലത്തേക്ക് തടി കയറ്റി വന്ന ലോറിയുടെ ക്യാബിനുള്ളിലായിരുന്നു മൃതദേഹം.

വിവരമറിഞ്ഞ് പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കളമശേരി മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തും. പിന്നീട് നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണകാരണം വ്യക്തമായിട്ടില്ല. ഇത് പോസ്റ്റ്മോര്‍ട്ടം പരിശോധനയിൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംഭവത്തിൽ കാലടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe