കാലവർഷം ബംഗാൾ ഉൾക്കടലിൽ എത്തി; കേരളത്തിൽ ഇന്നും നാളെയും ചൂടും അസ്വസ്ഥതയും തുടരും

news image
May 19, 2023, 10:20 am GMT+0000 payyolionline.in

തിരുവനന്തപുരം: കാലവർഷം ബംഗാൾ ഉൾക്കടലിൽ എത്തിച്ചേർന്നു. നിക്കോബർ ദ്വീപ് സമൂഹം, തെക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നീ മേഖലകളിൽ ഇന്ന് കാലവർഷം എത്തി. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടി/  മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം കേരളത്തിൽ ഇന്നും നാളെയും (മെയ്‌ 19 & 20 ) ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരളത്തിൽ 15 ദിവസത്തിന് ശേഷം കാലവർഷം എത്തും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe