കാശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന, കൊല്ലപ്പെട്ടത് കൊടും ഭീകരൻ

news image
May 9, 2024, 6:14 am GMT+0000 payyolionline.in
ദില്ലി: ജമ്മു കശ്മീരിലെ കുൽ​ഗാം ജില്ലയിൽ വീണ്ടും ഏറ്റുമുട്ടൽ. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ റെഡ്‍വാനി പയീൻ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ടവരിലൊരാൾ കൊടും ഭീകരരുടെ പട്ടികയിലുള്ളയാളാണെന്നും സൈന്യം അറിയിച്ചു. ലഷ്‌കർ ഇ തോയ്ബ കമാൻഡർ ബാസിത് അഹമ്മദ് ദാർ, മോമിൻ ഗുൽസാർ, ഫാഹിം അഹമ്മദ് ബാബ എന്നീ ഭീകരരാണ് കൊല്ലപ്പെട്ടതെന്നും  പ്രദേശവാസികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കൊലപാതകങ്ങളിൽ പങ്കുള്ള ഭീകരനാണ് ബാസിത് അഹമ്മദ് ദാണെന്നും സൈന്യ  അറിയിച്ചു.

ദാറിന്റെ മരണം സൈന്യത്തിന് വലിയ നേട്ടമാണെന്നും ഏകദേശം 18 കൊലപാതകങ്ങളിൽ പങ്കുള്ള ഭീകരനാണെന്നും കാശ്മീർ ഇൻസ്‌പെക്ടർ ജനറൽ ഒഫ് പൊലീസ് വി കെ ബിർഡി മാധ്യമങ്ങളോട് പറഞ്ഞു. ഇയാളുടെ തലക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് മേഖലയിൽ തിങ്കളാഴ്ച രാത്രി സുരക്ഷാ സേന തിരച്ചിൽ തുടങ്ങി. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.  മെയ് നാലിന് പൂഞ്ച് ജില്ലയിൽ വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിക്കുകയും, നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe