കിം ജോങ്‌ അൻ ജനറൽ സെക്രട്ടറി

news image
Jan 12, 2021, 11:03 am IST

പ്യോങ്‌യാങ്‌: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ്‌ അന്നിനെ ഭരണകക്ഷിയായ വർക്കേഴ്സ്‌ പാർടിയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പാർടിയുടെ എട്ടാം കോൺഗ്രസ്‌ 19 അംഗ പൊളിറ്റ്‌ബ്യുറോയെയും അതിൽനിന്ന്‌ അഞ്ചംഗ പ്രസീഡിയത്തെയും തെരഞ്ഞെടുത്തു.  പിബിയിലേക്ക്‌ 11 ക്ഷണിതാക്കളെയും തെരഞ്ഞെടുത്തിട്ടുണ്ട്‌.

2016ൽ ഏഴാം കോൺഗ്രസ്‌ ചെയർമാനായി തെരഞ്ഞെടുത്ത അൻ ആദ്യമായാണ്‌  ജനറൽ സെക്രട്ടറിയാകുന്നത്‌. അന്നിന്റെ സഹോദരി കിം യോ ജോങ്‌ കേന്ദ്ര കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. നേരത്തേ പിബി ക്ഷണിതാവായിരുന്നു. രാജ്യത്തിന്റെ സാമ്പത്തികവളർച്ചാ ലക്ഷ്യങ്ങളും അണുവായുധ ശേഷിയടക്കം സൈനികരംഗത്തെ വികസന മുൻഗണനകളും കോൺഗ്രസ്‌ ചർച്ച ചെയ്യുന്നുണ്ട്‌. രാജ്യത്തിന്റെ പ്രധാന ശത്രു അമേരിക്കയാണെന്നും അവർ ശത്രുതാപരമായ നിലപാട്‌ ഉപേക്ഷിക്കാതെ ബന്ധം മെച്ചപ്പെടില്ലെന്നും കിം ജോങ്‌ അൻ വ്യക്തമാക്കിയിരുന്നു. അമേരിക്കയിൽ അണുബോംബ്‌ ഇടാൻ ഉത്തര കൊറിയ ശേഷി കൈവരിച്ചതിനെത്തുടർന്ന്‌ 2018ൽ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌  അന്നുമായി സിംഗപ്പുരിൽ ഉച്ചകോടി നടത്തിയിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe