കിടപ്പാട സംരക്ഷണ ജാഥ വിജയിപ്പിക്കും: കെ.റെയിൽ വിരുദ്ധ സമര സമിതി

news image
Sep 20, 2022, 3:35 pm GMT+0000 payyolionline.in

തിക്കോടി: ഒക്ടോബർ എട്ടിന് കെ.റെയിൽ ഇരകളുടെ ഭൂമിയിൽ നിന്നും മണ്ണ് ശേഖരിച്ചു കൊണ്ട് അഴിയൂരിൽ നിന്നും , ഫറോക്കിൽ നിന്നും ആരംഭിക്കുന്ന രണ്ട് മേഖല ജാഥകൾ കാട്ടില പീടിക സമരഭൂമിയിൽ സംഗമിക്കുന്നതിൻ്റെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എത്തുന്ന വാഹന ജാഥക്ക് സ്വീകരണം നൽകാനും കാട്ടില പീടികയിൽ നടന്നുവരുന്ന അനിശ്ചിതകാല സമരത്തിൻ്റെ രണ്ടാം വർഷികത്തിൽ ഒക്ടോബർ 2 ന് നടക്കുന്ന സമ്മേളനവും അന്ന് കൈനാട്ടിയിൽ നടക്കുന്ന കെ.റെയിൽ വിരുദ്ധ സമ്മേളനവും വമ്പിച്ച വിജയപ്രദമാക്കാൻ കോഴിക്കോട് ജില്ല കമ്മിറ്റി പ്രവർത്തക സമിതി തീരുമാനിച്ചു.


തിക്കോടി “ദയാ പാലിയേറ്റീവിൽ “ചേർന്ന യോഗത്തിൽ ജില്ല കൺവീനർ രാമചന്ദ്രൻ വരപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി കൺവീനർ പി.എം ശ്രീകുമാർ പരിപാടി വിശദീകരിച്ചു. തുടർന്നു  ചർച്ചയിൽ , ജിശേഷ് കുമാർ , മുഹമ്മദലി മുതുകുനി , ആർ കെ.സുരേഷ് ബാബു , കെ.ജയരാജ് , ബഷീർ മേലടി, ടി.വി.എം നജീബ് , എം.കെ.രവീന്ദ്രൻ , ടി.കെ.നാസ്സർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വടകര മേഖല കൺവീനർ ടി.സി.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe