കിണറ്റില്‍ വീണ വൃദ്ധയെ മരമില്‍ തൊഴിലാളികള്‍ രക്ഷപ്പെടുത്തി

news image
Oct 5, 2013, 10:24 pm IST payyolionline.in

പയ്യോളി : തച്ചന്‍കുന്നില്‍ കിണറ്റില്‍ വീണ വൃദ്ധയെ മരമില്‍ തൊഴിലാളികള്‍ രക്ഷപെടുത്തി. നടവിലക്കണ്ടി നാരായണി (80) ആണ് ശനിയാഴ്ച വൈകുന്നേരം വീടിനോട് ചേര്‍ന്ന കിണറ്റില്‍ വീണത്. ഉയരം കുറഞ്ഞ ആള്‍മറയുള്ള കിണറില്‍ ഇവര്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. നിലവിളി കേട്ടെത്തിയ സമീപത്തെ ‘പറമ്പില്‍’  മരം മില്ലിലെ തൊഴിലാളികളായ രമേശന്‍, അനില്‍ എന്നിവര്‍ കിണറ്റിലിറങ്ങി നാരായണിയെ പുറത്തെടുക്കുകയായിരുന്നു.  വടകരയില്‍ നിന്ന് ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. നാരായണിയെ പയ്യോളി ആനന്ദ് ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സുഖം പ്രാപിച്ച് വരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe