കിണറ്റിൽ വീണ സ്ത്രീയെ രക്ഷിച്ചു: കുറുവങ്ങാട് സ്വദേശി ഹരികൃഷണന് നാടിന്റെ അഭിനന്ദനം

news image
Jul 26, 2021, 1:10 pm IST

കൊയിലാണ്ടി:   കാൽവഴുതി കിണറിലേക്ക് വീണ സ്ത്രീയ അത്ഭുതകരമായി രക്ഷപ്പെടുത്തിയ കുറുവങ്ങാട് സ്വദേശിയായ  മിടുക്കന് നാട്ടുകാരുടെ അഭിനന്ദന പ്രവാഹം. ഇന്നലെയായിരുന്നു സംഭവം നടന്നത്.

കിണറിൽ വീണ യുവതിയുടെയും നാട്ടുകാരുടെയും നിലവിളി കേട്ടു ഓടിയെത്തി സ്വന്തം ജീവൻപോലും വകവെക്കാതെ തന്റെ കൺമുന്നിൽ നിന്നും പിടക്കുന്ന ജീവനുവേണ്ടി കിണറിലെക്കു എടുത്ത് ചാടുകയും അതിസാഹസികമായി സ്ത്രീയെ രക്ഷിക്കുകയായിരുന്നു കൊച്ചുമിടുക്കൻ.

 

 

ഇരുപത്തിയെട്ടാം വാർഡിലെ പരേതനായ കുന്നാപ്പാണ്ടി താഴെകുനി ഹരിദാസന്റെയും റീനയുടെയും മകനാണ് ഹരികൃഷ്ണൻ. കൊയിലാണ്ടി ഗവ.ഐ.ടി.ഐ.യിൽ ഇലക്ട്രോണിക്സ്  വിദ്യാർത്ഥിയാണ്. പൊയിൽക്കാവ് ഹെയർസെക്കണ്ടറി സ്കൂളിലെ സീനിയർ സ്റ്റുഡൻറ് പോലീസ് കേഡറ്റായിരുന്നു. യുവാവിന്റെ  ധീരത  നിറഞ്ഞ പ്രവൃത്തിക്ക്   നാടിന്റെ  അഭിനന്ദന പ്രവാഹം

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe