കിളികൾക്ക് ദാഹമകറ്റാൻ കളിയൂഞ്ഞാൽ വിട്ടു നൽകി കൊയിലാണ്ടി ഗുരുജി വിദ്യാനികേതനിലെ വിദ്യാർത്ഥികൾ

news image
Mar 17, 2023, 12:36 pm GMT+0000 payyolionline.in
കൊയിലാണ്ടി: വേനൽ കടുത്തതോടെ കിളികൾക്ക് ദാഹമകറ്റാനായി കളിയൂഞ്ഞാൽ വിട്ടുനൽകി വിദ്യാർത്ഥികൾ.  ഗുരുജി വിദ്യാനികേതൻ ഇംഗ്ളീഷ് മീഡിയം സ്ക്കൂളിലെ വിദ്യാർത്ഥികൾ ദിവസവും കളിക്കുന്ന ഊഞ്ഞാൽ ദാഹ ജലത്തിനായി വിഷമിക്കുന്ന പക്ഷികൾക്ക് ദാഹമകറ്റാനായുള്ള ജലപാത്രം നിറച്ച്തൂക്കി വെച്ചു. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബാണ് ഇതിന് നേതൃത്വം നൽകുന്നത്.
വിദ്യാർത്ഥികളിൽ സ്നേഹവും സഹ ജീവികളോട് കരുണ കാണിക്കാനുള്ള സന്ദേശവുമാണ് ഇതിലൂടെ നൽകുന്നതെന്ന് സ്ക്കൂൾ ലീഡർ പറഞ്ഞു.
സ്ക്കൂളിലെ എല്ലാ വിദ്യാർത്ഥികളും വീട്ടിൽ ഇതേ പോലെ പക്ഷികൾക്കായി ദാഹജലം ഒരുക്കുമെന്നും. വിദ്യാലയ സമീപത്തെ കാവിലെത്തുന്നപക്ഷികൾക്ക് ഇതൊരു സഹായവുമായിരിക്കുമെന്നും സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിന് നേതൃത്വം നൽകുന്ന പ്രഭ ടീച്ചർ പറഞ്ഞു. ഹെഡ് മാസ്റ്റർ കെ.കെ മുരളി, സ്മിത ടീച്ചർ, സ്നേഹ ടീച്ചർ, ശരണ്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe