കിഴൂര്‍ അഖിലേന്ത്യാ പ്രദര്‍ശനം; സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

news image
Nov 6, 2013, 9:29 pm IST payyolionline.in

പയ്യോളി: പ്രസിദ്ധമായ കിഴൂര്‍ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന അഖിലേന്ത്യാ പ്രദര്‍ശനത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 18 മുതല്‍ 28 വരെയാണ് പ്രദര്‍ശനം.  പയ്യോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ടി.സിന്ധു ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കിഴൂര്‍ എ.യു.പി.സ്കൂള്‍ പരിസരത്തുള്ള പോസ്റ്റ് ഓഫീസ് കെട്ടിടത്തിലാണ് സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തിക്കുക. സുധീഷ്‌ എം. രൂപകല്‍പന ചെയ്ത അഖിലേന്ത്യാ പ്രദര്‍ശനത്തിന്റെ ലോഗോ സാഹിത്യകാരന്‍ യു.കെ.കുമാരന്‍ പ്രകാശനം ചെയ്തു.

ഇതോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തില്‍ പയ്യോളി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മഠത്തില്‍ അബ്ദുറഹിമാന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ സി.കെ.നാരായണന്‍,ഗ്രാമ പഞ്ചായത്ത്‌ മെമ്പര്‍   മഠത്തില്‍ നാണു മാസ്റ്റര്‍, പാരമ്പര്യ ട്രസ്റ്റി സി.കെ.പി.അടിയോടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംഘാടക സമിതി ചെയര്‍മാന്‍ മഠത്തില്‍ നാരായണന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളന പരിപാടിക്ക് എം.സന്തോഷ്‌ സ്വാഗതവും കുന്നുമ്മല്‍ ബാബു നന്ദിയും പറഞ്ഞു. മുഖ്യാതിഥികളെ സ്കൂള്‍ പരിസരത്ത് നിന്നും വാദ്യമേളങ്ങളുടെയും മുത്തുകുടകളുടെയും അകമ്പടിയോടെ സ്വീകരിച്ചാനായിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe