പയ്യോളി: വടക്കേ മലബാറിലെ പ്രസിദ്ധമായ കീഴൂര്‍ ശ്രീ മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് ചൊവ്വാഴ്ച വൈകീട്ട് കൊടിയേറും. വൈകീട്ട് ഏഴിന് ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ തെക്കിനിയേടത്ത് പദ്മനാഭനുണ്ണി നമ്പൂതിരിപ്പാട് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്ന് രാത്രി 10 ന് കോവൈ ഗോപാലകൃഷ്ണന് അവതരിപ്പിക്കുന്ന ശിവതാണ്ഡവം എന്നിവ ഉണ്ടായിരിക്കും. ഉത്സവം 15ന് സമാപിക്കും.
11 ന് വിളക്ക് ദിനത്തില്‍ കാലത്ത് 7.30ന് കാളയെ ചന്തയില്‍ കടത്തിക്കെട്ടല്, വൈകു. 6ന് സ്വാമിനി ശിവാനന്ദ പുരിയുടെ ആധ്യാത്മിക പ്രഭാഷണം, ആനന്ദനാഥ നൃത്ത സംഗീത കലാലയത്തിന്റെ ശാസ്ത്രീയ നൃത്ത പരിപാടി ഹരിവരാസനം, 10 ന് തായമ്പക,
12 ന് ചെറിയ വിളക്ക് ദിനത്തില്‍ കാലത്ത് 10 ന് അക്ഷര ശ്ലോകസദസ്സ്, വൈകു. 6 ന് യക്ഷഗാനം, 10 ന് ഇരട്ട തായമ്പക,
13 ന് വലിയ വിളക്ക് ദിനത്തില്‍ രാവിലെ 10ന് മുച്ചുകുന്നു സുകുമാരന്‍ അവതരിപ്പിക്കുന്ന ഓട്ടന്തുള്ളല്, വൈകു. 6ന് ചെറുകഥകളുടെ നാടകാവിഷ്കാരം ചിരിയും ചിന്തയും, തുടര്‍ന്ന് ഭരതനാട്യം, 10 ന് ഇരട്ട തായമ്പക,
14ന് പള്ളിവേട്ട ഉത്സവ ദിനത്തില്‍ രാവിലെ 10 ന് മാര്‍ഗ്ഗി മധു അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, വൈകുന്നേരം 4.30ന് നിലക്കളി വരവ്, തിരുവായുധം വരവ്, 6 ന് ചെന്നൈ അര്‍ച്ചന കലാക്ഷേത്രയുടെ നൃത്തനൃത്യങ്ങള്‍, 7.30 ന് പള്ളിവേട്ട,
ആറാട്ട് മഹോത്സവ ദിനമായ 15ന് കാലത്ത് നാലിന് പള്ളിയുണര്‍ത്തല്‍, കണികാണിക്കല്‍,അഭിഷേകം, കേളി, 10ന് കലാമണ്ഡലം സുരേഷ് കളിയത്ത് അവതരിപ്പിക്കുന്ന ഓട്ടന്തുള്ളല്, വൈകു. 4ന് ബാലുശ്ശേരി കോട്ട പഞ്ചവാദ്യ സംഘത്തിന്റെ പഞ്ചവാദ്യം, 4.30 മുതല്‍ കുടവരവ്, തിരുവായുധം വരവ്, ഉപ്പുംതണ്ടും വരവ്, കാരക്കെട്ട് വരവ്, രാത്രി 8ന് അന്‍പതില്‍പ്പരം മേളവിദഗ്ധര് അണിനിരക്കുന്ന മേളം, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ ആറാട്ട് എഴുന്നള്ളത്ത്, 12 ന് പൂവെടി, ഒരുമണിക്ക് കണ്ണംകുളത്ത് കുളിച്ചാറാടിക്കല്‍ എന്നിവയുമുണ്ടാകും. തുടര്‍ന്ന് മൂന്നിന് ആറാട്ടെഴുന്നള്ളത്ത് ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നതോടെ ഉത്സവത്തിന് സമാപനമാകും. ഉത്സവ ദിനങ്ങളില്‍ ഉച്ചയ്ക്ക് 12മുതല്‍ 2വരെ പ്രസാദ സദ്യയും ദീപാരാധനയ്ക്കു ശേഷം കാഞ്ഞിലശ്ശേരി വിനോദ് കുമാറിന്റെ സോപാന സംഗീതം എന്നിവയുമുണ്ടാകും.