കൊയിലാണ്ടി: കിണറ്റിൽ വീണ ഗർഭിണിയെയും ഭർത്താവിനെയും അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. കീഴരിയൂർ തീഴരുകണ്ടിപൊയിൽ വീട്ടിലെക്കിണറിൽ വീണ പൂർണഗർഭിണിയായ അനഘശ്രീ (20) ഭർത്താവ് മനു (22) എന്നിവരെയാണ് അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തിയത്.
കൊയിലാണ്ടി ഫയർസ്റ്റേഷനിലെ സി.പി. ആനന്ദന്റെ നേതൃതത്തിൽ ഫയർ &റെസ്ക്യൂ ഓഫീസർ സിജിത്ത് കിണറിൽ ഇറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷപ്രവർത്തനത്തിൽ സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ മജീദ്, നിതിൻരാജ്, ഷാജു, ശ്രീരാഗ്, ധീരജ്, ദീപൻ എന്നിവർ പങ്കെടുത്തു.