കീഴരിയൂരിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം: കോൺഗ്രസ് യൂണിറ്റ് കമ്മറ്റിയുടെ കൊടിമരം നശിപ്പിച്ചു

news image
Oct 6, 2021, 7:01 pm IST

പയ്യോളി: കീഴരിയൂരിലെ സിയുസി കൊടിമരം സാമൂഹിക വിരുദ്ധർ നശിപ്പിച്ച് വീണ്ടും കുളത്തിലെറിഞ്ഞു. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ജില്ലയിലെ കീഴരിയൂർ മണ്ഡലത്തിലായിരുന്നു ഒക്ടോ. 2 ന് സിയുസി രൂപീകരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം. എഐസിസി സെക്രട്ടറി പി.വി.മോഹനനായിരുന്നു ഉദ്ഘാടന കർമ്മം നിർവഹിച്ചിരുന്നത്. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി നടുവത്തൂർ പഞ്ഞാട്ട് സ്കൂളിനു സമീപം ഉയർത്തിയ കൊടിമരം പിറ്റെ ദിവസം രാത്രിയിൽ സാമൂഹ്യ വിരുദ്ധർ മുറിച്ചു കൊണ്ടുപോയിരുന്നു. അടുത്ത ദിവസം വീണ്ടും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അവിടെ കൊടിമരം സ്ഥാപിക്കുകയും പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു.

കീഴരിയൂരിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി (സിയുസി) യുടെ കൊടിമരം സാമൂഹിക വിരുദ്ധർ നശിപ്പിച്ച് കുളത്തിലെറിഞ്ഞ നിലയിൽ

രണ്ടാമതും സ്ഥാപിച്ച കൊടിമരം ചൊവാഴ്ച അർധരാത്രിയിൽ നശിപ്പിച്ച് തൊട്ടടുത്തുള്ള പഞ്ഞാട്ടുകുളത്തിൽ ഇടുകയായിരുന്നു. ഈ കൊടിമരത്തിനടുത്തു സിപിഎം ൻ്റെയും ഡിവൈഎഫ്ഐയുടെയും കൊടിമരങ്ങൾ ഉണ്ട്. അവയ്ക്ക് യാതൊന്നും സംഭവിച്ചിട്ടുമില്ല. സംഭവത്തിൽ ഡിസിസി പ്രസിഡൻ്റ് കെ.പ്രവീൺ കുമാർ, ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, മണ്ഡലം പ്രസിഡൻ്റ് ഇടത്തിൽ ശിവൻ എന്നിവർ പ്രതിഷേധിച്ചു. ഇന്നലെ വൈകീട്ട് വീണ്ടും അതേ സ്ഥലത്ത് കൊടിമരം സ്ഥാപിക്കുകയും കോൺഗ്രസ് പതാക ഉയത്തുകയും ചെയ്തു. ഇതു സംബന്ധിച്ച് സംഘർഷമില്ലാതാക്കാൻ കൊയിലാണ്ടി സ്റ്റേഷൻ ഇൻസ്പക്ടർ ഇന്നലെ വൈകീട്ട് സർവകക്ഷി യോഗം വിളിച്ചുചേർത്തു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe