കീഴരിയൂർ പഞ്ചായത്തിൽ സമ്പൂർണ്ണ മാനസികാരോഗ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു

news image
Sep 23, 2022, 10:13 am GMT+0000 payyolionline.in

കൊയിലാണ്ടി :  സമ്പൂർണ്ണ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ഐ സോ ഡി എസ് , ഇതര വകുപ്പ് ജീവനക്കാർ,ആശവർക്കർ, സി ഡി എസ്  മെമ്പർമാർ, പാലിയേറ്റീവ് പ്രവർത്തകർ തുടങ്ങിയവർക്ക് പരിശീലനം സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പരിധിയിൽ മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ നേരത്തെ കണ്ടെത്തി അവരെ ചികിൽസിക്കുന്നതോടൊ പ്പം നിലവിൽ ചികിൽസയെടുക്കുന്നവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ തുടർ ചികിൽസ ലഭ്യമാക്കുക എന്നതും ഈ പരിപാടിയുടെ ലക്ഷ്യമാണ്.

പ്രാഥമികാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ നടന്ന പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ . മുഹമ്മദ് അഷ്റഫ് സ്വഗതം പറഞ്ഞ യോഗത്തിൽ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ നിഷ വല്ലിപ്പടിക്കൽ അദ്ധ്യക്ഷം വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ് എൻ.എം.സുനിൽ, വാർഡു മെമ്പർമാരായ സജീവൻ മാസ്റ്റർ , സുരേഷ് മാസ്റ്റർ, ജലജ ടീച്ചർ, ഗോപാലൻ, അമൽസരാഗ എന്നിവർ സംസാരിച്ചു. സമ്പൂർണ്ണ മാനസികാരോഗ്യം വിഷയത്തെക്കുറിച്ച് ഡോ  അനൂപ്, രമ്യചന്ദ്ര, ശില്പ എന്നിവർ ക്ലാസുകൾ നൽകി. ജൂനിയർ എച്ച് ഐ ശ്രീലേഷ് നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe