പയ്യോളി : പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ കൊണ്ടുവന്ന നയങ്ങളുടെ ഫലമായി വിദ്യാഭ്യാസരംഗത്ത് മാറ്റത്തിന്റെ കാറ്റുവീശി തുടങ്ങിയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടിപറഞ്ഞു. കിഴൂർ ഗവൺമെൻറ് യുപി സ്കൂളിൽ ഒന്നേകാൽ കോടിരൂപചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനംനിർവഹിച്ചുസംസാരിക്കുകയായിരുന്നു മന്ത്രി.
കിഴൂർ ഗവ: യു പി സ്കൂളിൽനിർമ്മിച്ചകെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻ കുട്ടി നിർവ്വഹിക്കുന്നു.
കഴിഞ്ഞമൂന്നുവർഷങ്ങൾക്കിടയിൽപൊതുവിദ്യാലയങ്ങളിലേക്ക് ലക്ഷക്കണക്കിന് വിദ്യാർഥികളാണ്എത്തിത്തുടങ്ങിയതെന്ന് അദ്ദേഹംപറഞ്ഞു. വിദ്യാഭ്യാസമേഖലയിൽ ഇന്ത്യാ രാജ്യത്ത്കേരളത്തിന്അഭിമാനകരമായനേട്ടങ്ങൾഈകാലയളവിൽകൈവരിക്കാൻകഴിഞ്ഞിട്ടണ്ടെന്നും മന്ത്രി തുടർന്നു പറഞ്ഞു. കാനത്തിൽ ജമീല എം എൽ എ അധ്യക്ഷയായി. കെ മുരളീധരൻ എം പി മുഖ്യാതിഥിയായി. പരിപാടിയിൽ മുൻ എം എൽ എ കെ ദാസനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.വിരമിക്കുന്ന അധ്യാപകൻ സിപി രഘുനാഥിന് മന്ത്രി ഉപഹാരംനൽകി.
നഗരസഭാ ചെയർമാൻ വടക്കയിൽ ഷെഫീക്ക് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ കെ ടി വിനോദൻ , സി കെ ഷഹനാസ് , കാര്യാട്ട് ഗോപാലൻ, ഷജ്മിന , ഡിഇഒ സി കെ വാസു, എ ഇ ഒ പി ഗോവിന്ദൻ ,വി അനുരാജ്, കെ എം ശ്രീനി, പി കെ റഹീന, പി വി മനോജൻ , മഠത്തിൽ നാണു, മഠത്തിൽ അബ്ദുറഹിമാൻ , കെ നാരായണൻ ,കെ ശശിധരൻ , ചന്ദ്രൻ കണ്ടോത്ത്, ഇ എം ബിനു, എം നിവേദ് രാജ് എന്നിവർ സംസാരിച്ചു. മാതാണ്ടി അശോകൻ സ്വാഗതവും, ചന്ദ്രൻ തോട്ടത്തിൽ നന്ദിയും പറഞ്ഞു.