കുഞ്ഞിപ്പള്ളിയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു

news image
Sep 6, 2023, 3:28 pm GMT+0000 payyolionline.in

വടകര : ദേശിയപാതയിൽ കുഞ്ഞിപ്പള്ളി ടൗണില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ  മരിച്ചു. ഗ്രാമ വികസന വകുപ്പിൽ  റിട്ട  ജൂനിയർ സുപ്രണ്ട് കൊളരാട് തെരുവിലെ തോരായി ഗംഗാധരനാണ്  (72) മരിച്ചത് . ഇക്കഴിഞ്ഞ തിങ്കളാഴ്ച   റോഡ് മുറിച്ചു കടക്കുമ്പോൾ  ആംബുലൻസ് തട്ടി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച  പുലർച്ചെ മരണപ്പെട്ടത്. ഭാര്യ : ജയലക്ഷ്മി. മക്കള്‍: ശ്രീജിത്ത് (ഓസ്‌ട്രേലിയ), മഞ്ജുള. മരുമക്കള്‍: കാര്‍ത്തിക, അജയകുമാര്‍ (പൂന).  സഹോദരങ്ങള്‍: ലക്ഷ്മി, വിജയന്‍ (റിട്ട. കാനറ ബാങ്ക് മാനേജര്‍), ചന്ദ്രി, രാജീവന്‍ (റിട്ട.ഗ്രാമീണ ബാങ്ക് മാനേജര്‍), സുചിത്ര.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe