കുടുംബശ്രീ ഓണച്ചന്ത: കൊച്ചിയിൽ 2.9 കോടി രൂപയുടെ വിറ്റുവരവ്

news image
Sep 14, 2022, 1:55 pm GMT+0000 payyolionline.in

കൊച്ചി: മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടുനിന്ന ഓണ വിപണികളിലായി ജില്ലയിൽ നടന്നത് 2.9 കോടി രൂപയുടെ വില്‍പ്പന. ജില്ലയില്‍ നടന്നത്. ജില്ലയില്‍ കുടുംബശ്രീ ഓണച്ചന്തകള്‍ വഴി ഏറ്റവുമധികം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചത് വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തില്‍. ബ്ലോക്കിലെ അഞ്ച് സി.ഡി.എസുകളില്‍ നടത്തിയ ചന്തകളിലായി 43,35,374 രൂപയുടെ ഉല്‍പ്പന്നങ്ങളായിരുന്നു കുടുംബശ്രീ പ്രവര്‍ത്തകര്‍ വിറ്റഴിച്ചത്.

സംസ്ഥാന തലത്തില്‍ തന്നെ കുടുംബശ്രീ നടത്തിയ ഓണച്ചന്തകളില്‍ ഏറ്റവുമധികം വിറ്റുവരവ് എറണാകുളത്തായിരുന്നു. ഇതിനായി ജില്ലാതലത്തില്‍ നാലും സി.ഡി.എസ് തലത്തില്‍ 101 വിപണന മേളകളുമായിരുന്നു സംഘടിപ്പിച്ചത്. ബ്ലോക്ക് അടിസ്ഥാനത്തില്‍ 25,13,639 രൂപയുടെ വിറ്റുവരവ് നടന്ന വടവുകോട് രണ്ടാമതെത്തിയപ്പോള്‍ പറവൂരില്‍ 25,07,369 രൂപയുടെയും മുവാറ്റുപുഴയില്‍ 24,47,085 രൂപയുടെയും കോതമംഗലത്ത് 24,48,571 രൂപയുടെയും ഉല്‍പ്പന്നങ്ങളാണ് ഓണത്തിന് കുടുംബശ്രീ വിറ്റഴിച്ചത്.

ആലങ്ങാട് (20,14,286), അങ്കമാലി (15,72,234), ഇടപ്പള്ളി (10,30,660), കൂവപ്പടി (13,65,802), മുളന്തുരുത്തി (9,03,671), പള്ളുരുത്തി (5,79,390), പാമ്പാക്കുട (4,83,819), പാറക്കടവ് (6,54,735), വാഴക്കുളം (18,99,132) എന്നിങ്ങനെയാണ് മറ്റു ബ്ലോക്കുകളിലെ വിറ്റുവരവ്. നഗര പ്രദേശങ്ങളിലെ 19 സി.ഡി.എസുകളില്‍ നിന്നായി 36,93,218 രൂപയുടെയും 4 ജില്ലാ വിപണന മേളകളില്‍ നിന്നായി 6,04,417 രൂപയുടെ ഉല്‍പ്പന്നങ്ങളുമാണു വില്‍പ്പന നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe