കുട്ടികളുടെ ആത്മഹത്യ തടയാൻ ഒപ്പമുണ്ട്: വീണാ ജോർജ്‌

news image
Jan 14, 2022, 10:59 am IST payyolionline.in

തിരുവനന്തപുരം: കുട്ടികൾക്കും കൗമാരക്കാർക്കുമിടയിൽ ആത്മഹത്യാ പ്രവണത വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പുകൾ ശക്തമായ ഇടപെടൽ നടത്തുന്നതായി മന്ത്രി വീണാ ജോർജ്‌ പറഞ്ഞു.

 

കോവിഡുകാലത്ത് കുട്ടികൾ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങൾ നേരിടുന്നതിനും ആത്മഹത്യാ പ്രവണത ചെറുക്കുന്നതിനുമായി ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ സൈക്കോ സോഷ്യൽ സപ്പോർട്ട് സേവനങ്ങളുണ്ട്‌.

1,11,544 കുട്ടികൾക്ക് കൗൺസലിങ്‌ നൽകി. 119 പേർ ആത്മഹത്യാ പ്രവണതയുള്ളവരായിരുന്നു. ഉത്തരവാദിത്വ രക്ഷാകർതൃത്വത്തിൽ അവബോധം നൽകുന്നതിനും  മാർഗനിർദേശം നൽകാനുമായി പാരന്റിങ്‌ ക്ലിനിക്കും ഔട്ട് റീച്ച് ക്യാമ്പുകളും നടത്തുന്നുണ്ട്‌.

 

കുട്ടികളിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം തിരിച്ചറിഞ്ഞ് ശരിയായ ഇടപെടൽ നടത്തിയാൽ ആത്മഹത്യകൾ ഒഴിവാക്കാനാകും. അവരുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റം ശ്രദ്ധിക്കണം.  അപാകം തോന്നുന്നെങ്കിൽ  സൈക്കോ സോഷ്യൽ സപ്പോർട്ട് ഹെൽപ്പ് ലൈൻ നമ്പരിലോ, 1056 ദിശ നമ്പരിലോ ബന്ധപ്പെടണമെന്നും -മന്ത്രി പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe