നന്തി ബസാർ : കുതിരോടി മദ്രസ്സത്തുൽ ഹിദായയിലെ പ്രവേശനോൽസവത്തോടനുബന്ധിച്ച് തുടങ്ങിയ സ്മാർട്ട് ക്ലാസ് റൂം ആർ.വി.അബുബക്കർ ഉൽഘാടനം ചെയ്തു പ്രസിഡണ്ട് ഭാവന അസ്സൻകോയ അദ്ധ്യക്ഷനായിരുന്നു. പ്രർത്ഥനാ സദസ്സോടെ തുടങ്ങിയ പരിപാടി സദർ മുഅല്ലിം അഷ്‌റഫ് ദാരിമി തുടക്കം കുറിച്ചു. പഠനാരംഭത്തിന് മഹല്ല് ഖതീബ് റമീസ് ഹൈതമി നേതൃത്വം നൽകി.
തുടർന്ന് നവാഗതരായ കുരുന്നുകൾക്കുള്ള വിദ്യാരംഭം സമസ്ത മുദരിബ് ശാക്കിർ യമാനി നിർവഹിച്ചു. വി.കെ.കെ.ഉമ്മർ,റഷീദ് ദാരിമി, കെ.കെ.അബ്ദുറഹിമാൻ, ഖലീൽ കുനിത്തല, അഷ്ക്കർ ദാരിമി, അലി ഹരിത, റഷീദ് കൊളറാട്ടിൽ, അർഷാദ് പുതിയൊട്ടിൽ നേതൃത്വം നൽകി.ആർ.വി.അബുബക്കർ സ്വാഗതം പറഞ്ഞു.