തൃശ്ശൂര്‍: കുന്നംകുളത്ത് വൃദ്ധനെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷണക്കണക്കിന് രൂപ തട്ടിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. 71 വയസ്സുള്ള ആളിൽ നിന്നുമാണ് യുവതി പണം തട്ടിയത്. വൃദ്ധൻ്റെ നഗ്നചിത്രങ്ങൾ പകര്‍ത്തിയ യുവതി ഈ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്.
50 ലക്ഷം രൂപ ഇയാളോട് ആവശ്യപ്പെട്ട് യുവതി മൂന്ന് ലക്ഷത്തോളം രൂപ കൈക്കലാക്കിയെടുത്തുവെന്ന് പൊലീസ് പറയുന്നു. വൃദ്ധൻ്റെ പരാതിയിൽ പെരുമ്പിലാവ് തുപ്പിലശ്ശേരി സ്വദേശി 35 വയസ്സുള്ള രാജിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.