കുന്നിനു മുകളിൽനിന്ന് കാർ കടൽത്തീരത്തേക്കു വീണ് അപകടം; വർക്കലയിൽ നാലു പേർക്ക് പരിക്ക്

news image
Jul 27, 2023, 3:50 pm GMT+0000 payyolionline.in

വർക്കല: വർക്കല കുന്നിനു മുകളിൽനിന്ന് കാർ കടൽത്തീരത്തേക്കു വീണ് അപകടം. കാർ യാത്രികരായ യുവതി ഉൾപ്പെടെ നാലു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ ചെന്നൈ സ്വദേശികളായ മധുമിത (21) കുനാൽ (20) ഹാജാ കമാൽ (20) എന്നിവരെ തിരിച്ചറിഞ്ഞു.

ഇന്നു വൈകിട്ട് 6.30ന് വർക്കല ആലിയിറക്കം ഭാഗത്താണ് അപകടം നടന്നത്. ഏകദേശം 50 അടിയോളം താഴ്ചയിലേക്കാണ് കാർ പതിച്ചത്. കുന്നിൻ മുകളിൽ നിന്നുള്ള വീഴ്ചയിൽ കാർ പാറകളിൽത്തട്ടി കറങ്ങിയാണ് കടൽത്തീരത്തു പതിച്ചത്. എറണാകുളം റജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe