കുറുന്തോടി പ്രദേശം പ്രാണികളുടെ പിടിയില്‍; ഉറക്കമൊഴിഞ്ഞ് നാട്ടുകാർ

news image
Apr 8, 2021, 10:36 am IST

വടകര:  പ്രാണികളുടെ ശല്യം കാരണം ദുരിതത്തിലായിരിക്കുകയാണ് കുറുന്തോടിയിലെ  നിരവധി കുടുംബങ്ങള്‍. കുറുന്തോടിയിലും പരിസരത്തും രാത്രിയാണ്  പ്രാണിശല്യം രൂക്ഷമാകുന്നത്.  വെളുത്ത നിറത്തില്‍, ഉറുമ്പിനേക്കാളും ചെറിയ പാറ്റകള്‍ ആണ്   വീടുകളിലെത്തുന്നത്.  വെളിച്ചം കണ്ടാല്‍ പ്രാണികള്‍ വീടുകളില്‍ നിറയുന്നു. ഇതുമൂലം വീട്ടുകാര്‍ രാത്രിയില്‍ ഇരുട്ടില്‍ ഇരിക്കേണ്ട സ്ഥിതിയാണ്.

 

രാത്രി കൂട്ടത്തോടെ പറന്നെത്തുന്ന പ്രാണികളെ ഭയന്ന് ഉറക്കമൊഴിയുകയാണ് നാട്ടുകാർ. ഉറങ്ങുന്ന കുഞ്ഞുങ്ങളുടെ ചെവിയിലും മൂക്കിലും പ്രാണികള്‍ കയറിപ്പറ്റാതെ കണ്ണിൽ എണ്ണയൊഴിച്ചിരിക്കുന്നു വീട്ടുകാർ.

കുറുന്തോടി, വെട്ടില്‍പ്പീടിക ഭാഗങ്ങളിലെ നൂറുകണക്കിനു വീടുകളിലാണ് പ്രാണികളെത്തുന്നതു. ഭക്ഷണത്തിലും വെള്ളത്തിലും വീഴുന്നത് കൊണ്ട് ആഹാരം കഴിക്കാന്‍ പോലും പ്രയാസമായി.

നേരത്തെ ഇത്തരം പ്രാണികള്‍ ഉണ്ടായിരുന്നെങ്കിലും വാഴ വെട്ടി തീയിട്ടപ്പോള്‍ ഇല്ലാതായിരുന്നു. വീടുകളില്‍ ചന്ദനത്തിരി കത്തിച്ചും തെങ്ങിന്റെ മടലില്‍ മഞ്ഞളിട്ടു പുകച്ചും പ്രാണികളെ ഓടിക്കാന്‍  ശ്രമിച്ചാലും താത്കാലിക ആശ്വാസം മാത്രമേ ഉണ്ടാകൂ.

ഉറക്കത്തിൽ ചെവിയിലും മൂക്കിലും കയറിപ്പറ്റുന്ന ഇവയുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. കുഞ്ഞുങ്ങളുള്ള വീടുകളിലാണ് ആളുകൾ ഏറ്റവും ഭീതിയിൽ കഴിയുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe