കുറൂളി നാരായണന്‍ മാസ്റ്റര്‍ അനുസ്മരണവും കുടുംബസംഗമവും നടത്തി

news image
Dec 15, 2013, 10:59 am IST payyolionline.in

പയ്യോളി: പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് കുറൂളി നാരായണന്‍ മാസ്റ്റര്‍ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ മാസ്റ്ററുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ സമ്മേളനവും കുടുംബ സംഗമവും നടന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ: കെ,പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ.ഗംഗാധരന്‍ അദ്ധ്യക്ഷനായിരുന്നു. നേരത്തെ അദ്ദേഹത്തിന്റെ ഫോട്ടോ അനാച്ഛാദനവും പതാക ഉയര്‍ത്തലും നടന്നു. ചടങ്ങില്‍ പ്രദേശത്ത് പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ പ്രതിഭകളായ അമല്‍രാജ് മരക്കാര്‍കണ്ടി, ആര്യ.വി മഠത്തില്‍, അഭിരാമി ജയന്‍ എടോടി, അതുല്‍ ജിത്ത് എം.കെ എന്നിവര്‍ക്കുള്ള ഉപഹാരം അനുസ്മരണസമിതി ചെയര്‍മാന്‍ കെ.ടി വിനോദ് വിതരണം ചെയ്തു. കൂടാളി അശോകന്‍, മഠത്തില്‍ നാണുമാസ്റ്റര്‍, പുത്തുക്കാട്ട് രാമകൃഷ്ണന്‍, പടന്നയില്‍ പ്രഭാകരന്‍, സബീഷ് കുന്നങ്ങോത്ത്, ഇ.കെ ശീതള്‍ രാജ്, ഷഫീഖ് വടക്കയില്‍, വലിയപറമ്പത്ത് സുരേഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പഠനക്ലാസ്സ് കാവില്‍ പി.മാധവന്‍ ഉദ്ഘാടനം ചെയ്തു. വി.പി ഭാസ്‌ക്കരന്‍ വിഷയാവതരണം നടത്തി. പൂവത്തില്‍ ബാബു, അന്‍വര്‍ കായാരികണ്ടി, പവിത്രനന്‍ വി.പി, ആനന്ദന്‍ എസ്, ലത്തീഫ് ആരിങ്ങേരി എന്നിവര്‍ സംസാരിച്ചു. ബി.ജയദേവന്‍ അദ്ധ്യക്ഷനായിരുന്നു.
വൈകീട്ട് സമാപനസമ്മേളനം യൂത്ത് കോണ്‍ഗ്രസ്സ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി റഷീദ് കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. കെ.ടി വിനോദ് അദ്ധ്യക്ഷനായിരുന്നു. ആബ്ഷര്‍ കോട്ടക്കല്‍, അനീഷ് പി.കെ, അന്‍വര്‍ കായാരികണ്ടി എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe