പയ്യോളി: ജനുവരി 26 നടക്കുന്ന കുറ്റ്യാടി ഇറിഗേഷൻകനാൽ ശുചീകരണ പ്രവൃത്തി പയ്യോളി ഏരിയയിൽ വമ്പിച്ചവിജയമാക്കാൻ സംഘാടകസമിതി രൂപീകരണ യോഗം തീരുമാനിച്ചു. സിപിഐ എം ഏരിയസെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു. വി ഹമീദ് അധ്യക്ഷനായി.ജില്ലാകമ്മിറ്റിയംഗം കെ രവീന്ദ്രൻജില്ലാ സംഘാടകസമിതി തീരുമാനം വിശദീകരിച്ചു.
ഡി ദീപ, എൻ വി രാമകൃഷ്ണൻ , ആർ വിശ്വൻ, സി ടി അജയഘോഷ്, കെ കെ പ്രേമൻ എന്നിവർ സംസാരിച്ചു. എം കേളപ്പൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി എൻ വി രാമകൃഷ്ണൻ -ചെയർമാൻ, പി എം വേണുഗോപാലൻ -കൺവീനർ, കെ വിജയ രാഘവൻ-ട്രഷറർ .
പയ്യോളി നഗരസഭ തല സംഘാടകസമിതിയോഗം കെഎസ്കെടിയു ഏരിയ പ്രസിഡന്റ് എൻ സി മുസ്തഫ ഉദ്ഘാടനം ചെയ്തു. രാജൻ പടിക്കൽ അധ്യക്ഷനായി. ഏരിയ സംഘാടക സമിതി തീരുമാനം മംഗലത്ത്കേളപ്പൻവിശദീകരിച്ചു. ടി അരവിന്ദാക്ഷൻ, പി വി മനോജൻ, കെ കെ പ്രേമൻ , എൻ കെ റീത്ത, എ വിഷ്ണുരാജ് എന്നിവർ സംസാരിച്ചു. എസ് സുധീഷ് രാജ് സ്വാഗതവും, സുരേഷ് പൊക്കാട്ട് നന്ദിയും പറഞ്ഞു. ഭാരവാഹികളായി എൻ സി മുസ്തഫ -ചെയർമാൻ, രാജൻ പടിക്കൽ -കൺവീനർ, എസ് സുധീഷ് രാജ് -ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.