കുഴല്‍പണവുമായി കൊടുവള്ളി സ്വദേശി പിടിയില്‍

news image
Jan 11, 2022, 11:14 am IST payyolionline.in

മലപ്പുറം: അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ കു​ഴ​ല്‍പ​ണ​വു​മാ​യി കൊ​ടു​വ​ള്ളി സ്വ​ദേ​ശി വ​ഴി​ക്ക​ട​വി​ല്‍ പി​ടി​യി​ല്‍. കൊ​ടു​വ​ള്ളി ക​ള​ത്തി​ല്‍തൊ​ടി​ക മു​ഹ​മ്മ​ദ് മി​ഖ്ദാ​ദ് എ​ന്ന മി​ക്കു​വി​നെ​യാ​ണ് (22) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ജി​ത്ത് ദാ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ല​മ്പൂ​ര്‍ ഡി​വൈ.​എ​സ്.​പി സാ​ജു കെ. ​അ​ബ്ര​ഹാ​മി​ന്‍റെ നി​ര്‍ദേ​ശ​പ്ര​കാ​രം വ​ഴി​ക്ക​ട​വ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി. ​അ​ബ്ദു​ല്‍ ബ​ഷീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

 

കൊ​ടു​വ​ള്ളി​യി​ല്‍ നി​ന്ന്​ വ​ഴി​ക്ക​ട​വി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വി​ത​ര​ണ​ത്തി​നാ​യി വാ​ഹ​ന​ത്തി​ന്‍റെ ര​ഹ​സ്യ അ​റ​യി​ലാ​യി​രു​ന്നു പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പ്ര​തി​യെ​യും പ​ണ​വും എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്‍റ്​ ഡി​പ്പാ​ര്‍ട്ട്മെ​ന്‍റി​ന് കൈ​മാ​റു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. എ​സ്.​ഐ ടി. ​അ​ജ​യ​കു​മാ​ര്‍, പൊ​ലീ​സു​കാ​രാ​യ പി.​എ. സാ​ദ​ത്ത് ബാ​ബു, റി​യാ​സ് ചീ​നി, എ​സ്. പ്ര​ശാ​ന്ത് കു​മാ​ര്‍, പി. ​ജി​തി​ന്‍ എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe