കു​റ്റ്യാ​ടിയിലെ ബസ് മോഷണം: ച​ക്കി​ട്ട​പാ​റ സ്വദേശിയായ പ്രതി റിമാൻഡിൽ

news image
May 11, 2021, 2:59 pm IST

കു​റ്റ്യാ​ടി: കു​റ്റ്യാ​ടി ബ​സ്​ സ്​​റ്റാ​ൻ​ഡി​ൽ​നി​ന്ന് മോ​ഷ്​​ടി​ച്ച ബ​സു​മാ​യി കോ​ട്ട​യ​ത്ത് പി​ടി​യി​ലാ​യ ച​ക്കി​ട്ട​പാ​റ പൂ​ഴി​ത്തോ​ട് ചി​റ​ക്കൊ​ല്ലി​മീ​ത്ത​ൽ ബി​നൂ​പി​നെ (30)യും ​ബ​സും പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി കു​റ്റ്യാ​ടി​യി​ലെ​ത്തി​ച്ചു. കേ​സെ​ടു​ത്ത് അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

 

 

തൊ​ട്ടി​ൽ​പാ​ലം-​കു​റ്റ്യാ​ടി – വ​ട​ക​ര റൂ​ട്ടി​ൽ ഒാ​ടു​ന്ന പി.​പി. ബ​സാ​ണ് കു​മ​ര​ക​ത്ത്പി​ടി​യി​ലാ​യ​ത്. ലോ​ക്​​ഡൗ​ൺ കാ​ര​ണം ഒാ​ടാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഏ​ഴി​ന് രാ​ത്രി കു​റ്റ്യാ​ടി സ്​​റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക്​ ചെ​യ്​​ത​താ​യി​രു​ന്നു.

പി​റ്റേ​ന്നാ​ണ്​ മോ​ഷ്​​ടി​ച്ച് കൊ​ണ്ടു​പോ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ കു​മ​ര​ക​ത്ത് എ​ത്തു​ന്ന​തു​വ​രെ പി​ടി​യി​ലാ​യി​ല്ല. അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ക​യ​റ്റാ​ൻ കൊ​ണ്ടു​പോ​കു​ക​യ​ണെ​ന്നാ​ണ് ചി​ല സ്ഥ​ല​ങ്ങ​ളി​ൽ പൊ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പ​റ​ഞ്ഞ​ത്.

കു​മ​ര​കം ക​വ​ണാ​റ്റി​ൻ​ക​ര​യി​ലെ പൊ​ലീ​സി​​ന്‍റെ ചെ​ക്ക് പോ​സ്​​റ്റി​ൽ ബ​സ്​ത​ട​ഞ്ഞു ബി​നൂ​പി​നെ ചോ​ദ്യം ചെ​യ്യു​ക​യും ഇ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ​തോ​ടെ സ്​​റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

കു​മ​ര​കം എ​സ്.​ഐ എ​സ്. സു​രേ​ഷ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ബ​സ് മോ​ഷ്​​ടി​ച്ചു കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന്​ ഉ​ട​മ​യു​മാ​യി ബ​ന്ധ​പ്പെ​​ട്ടെ​ങ്കി​ലും ബ​സ് മോ​ഷ​ണം പോ​യ വി​വ​രം അ​യാ​ൾ അ​റി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ർ​ന്ന് കു​റ്റ്യാ​ടി​യി​ൽ പ​രി​ശോ​ധി​ച്ച​േ​പ്പാ​ഴാ​ണ് ന​ഷ്​​ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്.

ബ​സ് മാ​നേ​ജ​ർ വേ​ട്ടാ​ളി​യി​ലെ സു​ധീ​ഷ് ന​ൽ​കി​യ പ​രാ​തി പ്ര​കാ​ര​മാ​ണ് കു​റ്റ്യാ​ടി പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ലോ​റി മോ​ഷ​ണം, വാ​ഹ​ന​ങ്ങ​ളി​ലെ ബാ​റ്റ​റി മോ​ഷ​ണം ഉ​ൾ​െ​പ്പ​ടെ​യു​ള്ള പ​ല കേ​സു​ക​ളി​ലും ബി​നൂ​പ് പ്ര​തി​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.വാ​ർ​പ്പ് പ​ണി​ക്കാ​ര​നാ​യ ബി​നൂ​പ് മു​മ്പ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe