കോഴിക്കോട് : കൂടത്തായ് കേസിലെ ഒന്നാംപ്രതി ജോളിക്ക് അഭിഭാഷകനെ കാണാൻ ജയിലിൽ നിയന്ത്രണമില്ലെന്ന് ജില്ലാ ജയിൽ സൂപ്രണ്ട് കോടതിയെ അറിയിച്ചു.കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതിയിൽ രേഖാമൂലം ജില്ലാ ജയിൽ സൂപ്രണ്ട് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകി. ജോളിയുടെ വിലപ്പെട്ട വസ്തുവകകൾ ഒന്നും ജയിലിൽ സൂക്ഷിച്ചിട്ടില്ലെന്നും സൂപ്രണ്ട് കോടതിയെ അറിയിച്ചു.
ജോളിയുടെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനുവദിക്കണമെന്ന അഭിഭാഷകൻ ബി.എ. ആളൂരിന്റെ ഹർജി പരിഗണിക്കവേ കോടതി ജയിൽ സൂപ്രണ്ടിന് നോട്ടീസയച്ചിരുന്നു.
കേസ് പരിഗണിക്കുന്നത് ജില്ലാ പ്രിൻസിപ്പൾ ആൻഡ് സെഷൻസ് ജഡ്ജി പി. രാഗിണി ഫെബ്രുവരി പത്തിലേക്കു മാറ്റി. ഇതേ കേസിലുൾപ്പെട്ട നോട്ടറി പബ്ലിക് വിജയകുമാറിന്റെ അപ്പീൽ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി അഞ്ചാം തീയതി പരിഗണിക്കുന്നതിനാലാണിത്.