കൂട്ട സ്ഥലംമാറ്റം: വ​ട​ക​ര പൊലീസ് സ്റ്റേഷൻ പ്രവർത്തനം താളംതെറ്റി

news image
Jul 27, 2022, 9:30 am IST payyolionline.in

വ​ട​ക​ര: വ​ട​ക​ര സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ്റ്റേ​ഷ​നി​ലെ മു​ഴു​വ​ൻ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും സ്ഥ​ലം​ മാ​റ്റി​​യ​തോ​ടെ വ​ട​ക​ര സ്റ്റേ​ഷ​ന്റെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റി.രാ​വി​ലെ 11ഓ​ടെ​യാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ക​റു​പ്പ സ്വാ​മി സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 70 പൊ​ലീ​സു​കാ​രാ​ണ് സ്റ്റേ​ഷ​നി​ലു​ള്ള​ത്.

 

ക​ഴി​ഞ്ഞ​ദി​വ​സം സ​സ്​​പെ​ൻ​ഷ​നി​ലാ​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പു​റ​മെ 66 പേ​ർ​ക്കാ​ണ് സ്ഥ​ലം​മാ​റ്റം. റൂ​റ​ൽ ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​ണ് സ്ഥ​ലം​മാ​റ്റം.

യു​വാ​വി​ന്റെ മ​ര​ണ​ത്തി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​നു​ള്ള വ്യ​ക്ത​മാ​യ സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ശു​ദ്ധി​ക​ല​ശ​മാ​ണ് സ്ഥ​ലം​മാ​റ്റ​ത്തി​ന് പി​ന്നി​ലെ​ന്ന് സൂ​ച​ന. ക​സ്റ്റ​ഡി​മ​ര​ണ​മെ​ന്ന ത​ല​ത്തി​ലേ​ക്ക് കേ​സ് മാ​റി​മ​റ​യു​ന്ന​തി​ന്റ സൂ​ച​ന​ക​ളാ​യി ഇ​തി​നെ ക​ണ​ക്കാ​ക്കു​ന്നു​മു​ണ്ട്. അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​വ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ ചാ​ർ​ജെ​ടു​ക്ക​ണം. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ സ്റ്റേ​ഷ​ന്റ പ്ര​വ​ർ​ത്ത​നം പൂ​ർ​വ​സ്ഥി​തി​യി​ലാ​വു​മെ​ന്ന് ഡി​വൈ.​എ​സ്.​പി ഹ​രി​പ്ര​സാ​ദ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, അ​പ്ര​തീ​ക്ഷി​ത ന​ട​പ​ടി ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. സം​ഭ​വ​ദി​വ​സം ഡ്യൂ​ട്ടി​യി​ലി​ല്ലാ​ത്ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും മെ​ഡി​ക്ക​ൽ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച​വ​രേ​യും സ്ഥ​ലം​മാ​റ്റി​യി​ട്ടു​ണ്ട്. ഈ ​ന​ട​പ​ടി സേ​ന​യി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

 

ചെ​റി​യ വി​ഭാ​ഗ​ത്തി​ന്റെ അ​നാ​സ്ഥ​മൂ​ലം ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്റ്റേ​ഷ​നി​ലെ വ​നി​ത​ക​ൾ അ​ട​ക്ക​മു​ള്ള മു​ഴു​വ​ൻ പൊ​ലീ​സു​കാ​രെ​യും മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സം​ഭ​വ​ത്തി​ൽ ക​ടു​ത്ത അ​മ​ർ​ഷം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe