കൂത്താളി അഞ്ച് ഏക്കര്‍ അടിക്കാടിന് തീപിടിച്ചു; ഫയര്‍ ഫോഴ്സെത്തി തീയണച്ചു

news image
Jan 14, 2022, 8:25 pm IST payyolionline.in

പേരാമ്പ്ര: കൂത്താളിയിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തെ കാടിനു തീപ്പിടിച്ചു. കുറവട്ടേരിയിലെ അഞ്ച് ഏക്കറോളം വരുന്ന അടിക്കാടിനാണ് തീ പിടിച്ചത്. കുറ്റ്യാടി സ്വദേശികളായ നാല് പേരുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്.

മുഴുവൻ അടിക്കാടും വെട്ടിയിട്ട് ഉണങ്ങിയിരുന്നു. തീ ഉയരുന്നത് കണ്ട പരിസരവാസികൾ അഗ്നി രക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.  ഉടൻ പേരാമ്പ്രയിൽ നിന്നും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർമാരായ കെ മുരളീധരൻ, പി.വിനോദൻ എന്നിവരുടെ നേതൃത്വത്തിൽ അഗ്നി രക്ഷാസേനയുടെ രണ്ട് യൂണിറ്റ് സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe