ലയൺസ് ക്ലബ് കൃത്രിമ കാൽ നിർമ്മിച്ച് നൽകുന്നു; ക്യാമ്പ് ഡിസംബർ 16 മുതൽ

news image
Nov 20, 2024, 10:57 am GMT+0000 payyolionline.in

പയ്യോളി :  ലയൺസ് ക്ലമ്പിൻ്റെ നേതൃത്വത്തിൽ കൃത്രിമ കാൽ സൗജന്യമായി നിർമ്മിച്ച് നൽകുന്നു. സാമൂഹിക സേവന രംഗത്ത് ലയൺസ് ക്ലബ്ബുകൾ എക്കാലത്തും മാതൃകപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്.മാഹി ഉൾപ്പെടെ കണ്ണൂർ, കാസർകോട് ,കോഴിക്കോട്, വയനാട് ജില്ലകൾ സേവന മേഖലയായി പ്രവർത്തിക്കുന്ന ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318E യുടെ ആഭിമുഖ്യത്തിൽ ജന്മനാ അംഗഹീനരായവർ , അപകടങ്ങൾ , പ്രമേഹം എന്നിവ മൂലം കാലുകൾ നഷ്ടപ്പെട്ട നരകയാതന അനുഭവിക്കുന്ന ഹതഭാഗ്യരായവർക്ക്, സൗജന്യമായി കൃത്രിമ കാൽ നിർമ്മിച്ചു നൽകുന്ന ക്യാമ്പ് കൂത്ത്പറമ്പ ലയൺസ് ക്ലബിന്റ ആസ്ഥാനമായ റോറിങ് റോക്കിലാണ് ക്യാമ്പ് നടക്കുന്നത്. ഡിസംബർ 16 മുതൽ 25 വരെ .

 

 

കുടുംബത്തിൻറെ ദൈനംദിന ജീവിത ചെലവിനും മക്കളുടെ വിദ്യാഭ്യാസ ചെലവിനും ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് നഷ്ടപ്പെട്ട കാലുകൾക്ക് പകരം കൃത്രിമ കാലുകൾ നൽകിക്കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്ന മഹത്തായ ജീവകാരുണ്യപ്രവർത്തനമാണിത്.ഇതുവരെ നമ്മുടെ പ്രസ്ഥാനം നടത്തിയ ക്യാമ്പുകളിൽ പങ്കെടുത്ത കൃത്രിമ കാൽ വച്ച് പിടിപ്പിക്കപ്പെട്ട ആളുകളുടെ പഴയ കൃത്രിമക്കാലുകൾക്ക് വല്ല കേടുപാടുകളും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനുള്ള സംവിധാനവും ക്യാമ്പിൽ ലഭ്യമായിരിക്കും .

 

ക്യാമ്പിൽ പങ്കേടുക്കുന്ന എല്ലാവർക്കും കാൽ നൽകുവാനാണ് സംഘാടകർ പദ്ധതിയിട്ടിട്ടുള്ളത്. ഗുണഭോക്കാക്കൾ അവരുടെ പേര്, വയസ്സ് ,സ്ഥലം , ഫോൺ നമ്പർ ,മേൽ വിലാസം എന്നിവ 94478535 86, 9961928 8 58 നമ്പറിൽ വിളിച്ച് റജിസ്റ്റർ ചേയ്യേണ്ടതാണ്.ക്യാമ്പിനു വരുന്ന സമയത്ത് ഒരു ഫോട്ടോയും ഐഡൻ്റിറ്റി കാർഡിൻ്റെ കോപ്പിയും കൊണ്ടു വരേണ്ടതാണ്.ഗുണഭോക്താക്കൾ അവരവരുടെ പ്രദേശത്തെ ലയൺസ് ക്ലബുമായി ബന്ധപ്പെടേണ്ടതാണ്. രജിസ്ട്രേഷനുവേണ്ടി സഹായവും നിർദ്ദേശങ്ങളും ലഭിക്കുന്നതായിരിക്കും. നിർദ്ദേശങ്ങൾക്ക് വിധേയമായിട്ടായിരിക്കും ക്യാമ്പ് നടത്തുന്നത്. മേൽ സേവനം ആവശ്യമായ വ്യക്തികൾ ഈ സേവനം വിനിയോഗിക്കണമെന്ന് സംഘാടകർ അറിയിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe