മേപ്പയൂര്‍: കൃഷി മേഖലയെ നെഞ്ചിലേറ്റിയ അസി: കൃഷി ഓഫീസര്‍ കെ.എം ശങ്കരന് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും ശനിയാഴ്ച പടിയിറങ്ങുന്നു. 30 വര്‍ഷത്തെ പ്രശസ്ത സേവനത്തിന് ശേഷം ചെറുവണ്ണൂര്‍ കൃഷി ഭവനിലെ അസിസ്റ്റന്റെ് കൃഷി ഓഫീസര്‍ തസ്തികയില്‍ നിന്നുമാണ് ശങ്കരന്റെ വിരമിക്കല്‍. 1983 ജൂലൈ 7 ന് അഗ്രിക്കള്‍ച്ചറല്‍ സെമോണ്സ്ട്രേറ്ററായി കായണ്ണ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ യൂണിറ്റില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം നൊച്ചാട്,പേരാമ്പ്ര, മേപ്പയൂര്‍, കീഴരിയൂര്‍, വേളം കൃഷിഭവനുകളില്‍ ജോലി ചെയ്തിട്ടുണ്ട്. 1988 ല്‍ പഞ്ചായത്ത് തലത്തില്‍ കൃഷിഭവനുകള്‍ രൂപീകരിച്ചത് മുതല്‍ കൃഷിയില്‍ ഗ്രൂപ്പ് ഫാര്‍മിങ്ങ് സമിതികള്‍ രൂപീകരിക്കുന്നത്തിലും തെങ്ങ് കൃഷിക്കാരുടെ ക്ലസ്റ്ററുകള്‍ രൂപീകരിക്കുന്നതിലും ശ്രദ്ധ ചെലുത്തിയ ഉദ്യോഗസ്ഥനായിരുന്നു ശങ്കരന്. കൃഷിഭവനിലേക്ക് അനുവദിക്കുന്ന ഫണ്ട് ഒരു പൈസ പോലും ബാക്കിയാക്കാതെ ചിലവഴിച്ചിരുന്നു.
കേരളം നൂറ് ശതമാനം സാക്ഷരത കൈവരിക്കുന്നതിനായുള്ള പ്രവര്‍ത്തനത്തിലും ജനകീയ ആസൂത്രണ പദ്ധതിയുടെ ജില്ലാ റിസോഴ്സ് പെഴ്സണ്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം അദ്ദേഹത്തെ പ്രദേശക്കാരുടെ മനസ്സില്‍ സ്ഥിര പ്രതിഷ്ട നേടാന്‍ കഴിഞ്ഞിട്ടുണ്ട്. കുടുംബശ്രീയില്‍ കാര്‍ഷിക ഗ്രൂപ്പുകള്‍ രൂപീകരണം, മാച്ചിംങ്ങ് ഗ്രാന്റ്, ദുര്‍ബല വിഭാഗങ്ങള്‍ക്കായുള്ള ലോണ്‍, ആശ്രയ പദ്ധതികള്‍ എന്നീ പ്രവര്‍ത്തനങ്ങളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. താന്‍ ജോലി ചെയ്യുന്ന ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനഞ്ച് വാര്‍ഡുകളിലും പോയി പരിശോധിച്ച് അഗതികളെ കണ്ടെത്തുവാന്‍ ഒഴിവു ദിവസങ്ങളിലും ശങ്കരന് പോവാറുണ്ടായിരുന്നു. കൃഷി ഭവനില്‍ ഓഫീസറും സ്റ്റാഫും ഇല്ലാത്ത സമയത്തും കുടുംബശ്രീയുടെ പ്രവര്ത്തനന്ത്തില് സജ്ജീവ ശ്രദ്ധ ചെലുത്തിയത് എടുത്തുപറയേണ്ടതാണ്.
ഏഴരവര്‍ഷമായി ചെറുവണ്ണൂര്‍ കൃഷിഭവനില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തെ അറിയാത്ത ഒരു മണ്തരി പോലുമില്ല. കര്‍ഷകരെയും മറ്റും കുടുബാംഗങ്ങളെപോലെ കണ്ട് അവര്‍ക്ക് വേണ്ട എല്ലാ വിധ സൌകര്യങ്ങളും ശങ്കരന് ചെയ്തുകൊടുക്കാറുണ്ടായിരുന്നു. അത്കൊണ്ടു തന്നെ പാടശേഖര കമ്മിറ്റികളും ക്ലസ്റ്റര്‍ യൂണിറ്റുകളും അദ്ദേഹത്തിനു യാത്രയയപ്പുകള്‍ നല്കികൊണ്ടിരിക്കുകയാണ്. കാര്‍ഷിക വികസന സമിതി, പഞ്ചായത്ത് ഭരണസമിതി, ഒട്ടനവധി കാര്‍ഷിക ക്ലബുകള്‍, വിവിധ സംഘാടകള്‍,സ്ഥാപനങ്ങള്‍ എന്നിവ നല്കിയ യാത്രയയപ്പ് തന്നെ ശങ്കരന്റെ ജനപ്രീതിക്ക് ഉദാരണമാണ്. എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം, അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ശങ്കരന് നാട്ടില്‍ നടക്കുന്ന എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പൊതു പരിപാടികളിലും സജീവമാണ്. കൊഴുക്കലൂര്‍ കെ.ജി.എം.എസ് യു.പി സ്കൂള്‍, ജി.വി.എച്ച്.എസ്.എസ് മേപ്പയൂര്‍, കെ.പി.എം.എസ്.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലും പി.ടി.എ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. മേപ്പയൂര്‍ ചാവട്ട് കോണ്‍കോട് വീട്ടില്‍ ഇന്ന് അദ്ദേഹം സൗഹൃദവിരുന്ന് ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ സമയവും ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ സേവനം പൊതു സമൂഹത്തിന് റിട്ടയര്‍ മെന്റിനു ശേഷം മുതല്കൂട്ടായിരിക്കുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.
റിപ്പോര്‍ട്ടര്‍ : മുജീബ് കോമത്ത്
യാത്ര അയപ്പ് നല്കി
മേപ്പയൂര്‍ : ദീര്‍ഘകാലം ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കുദുമ്ബസ്രേഎ സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി ആയിരുന്ന കെ.എം ശങ്കരന് സി.ഡി.എസ് ഉം എ.ഡി.എസ്ഉം ചേര്‍ന്ന് യാത്രഅയപ്പ് നല്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ മൊയ്തീന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീയുടെ ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നളിനി നല്ലൂര് സമര്‍പ്പിച്ചു. വികസനകാര്യസ്റ്റാന്റിങ്ങ് ചെയര്‍പേഴ്സണ്‍ രാജി അരിക്കോത്ത്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ ഈന്തന്‍കണ്ടി ശ്രീജ, വാര്‍ഡ് മെമ്പര്‍മാരായ ശ്രീലേഖ പയ്യത്ത്, എന്‍.പത്മനാഭന്, രഘുപുരം രാധ, വി.ഇ.ഒ പി.കെ രത്നാകരന്, മെമ്പര്‍ സെക്രട്ടറി ടി.അനില്‍കുമാര്‍, ആഷിഫ്, ടി.കെ രാധ, സി.എച്ച് പുഷ്പ, പ്രീതി.ടി. സി.എം പുഷ്പ, കല്യാണി കെ.കെ, റീജ കെ.സി, ബിന്ദു പി, കാര്‍ത്ത്യായനി കെ.പി, ഒ.പി ശോഭ, മിനി എന്‍.കെ എന്നിവര്‍ പ്രസംഗിച്ചു. ചെയര്‍പേഴ്സണ്‍ കെ.സി ചന്ദ്രിക സ്വാഗതവും, വൈസ് ചെയര്‍ പേഴ്സണ്‍ കെ.കെ ശാന്ത നന്ദിയും പറഞ്ഞു.