കൃഷ്ണഗിരി മുത്തൂറ്റ് കൊള്ള: നാല് പേര്‍ പിടിയിൽ

news image
Jan 23, 2021, 9:30 am IST

ബെംഗലൂരു:തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ മുത്തൂറ്റ് ശാഖയിൽ മുഖം മൂടി ധരിച്ചെത്തി തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഘത്തിലെ നാല് പേര്‍ പിടിയിൽ . ഹൈദ്രാബാദിൽ നിന്നാണ് സംഘം പിടിയിലായതെന്നാണ് വിവരം. മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് മുത്തൂറ്റ് ശാഖയിൽ എത്തി തോക്ക് ചൂണ്ടി ഏഴ് കോടിയുടെ സ്വര്‍ണം കവര്‍ന്നത്. 96000 രൂപയും മോഷ്ടിച്ചിരുന്നു.

മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ അടക്കം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഊര്‍ജ്ജിത അന്വേഷണമാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തിൽ നടന്നിരുന്നത്. പ്രതികൾ സംസ്ഥാന അതിര്‍ത്തി കടന്നതായുള്ള വിവരം അന്വേഷണ സംഘത്തിന് നേരത്തെ തന്നെ കിട്ടിയിരുന്നു എന്നാണ് വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe