കെഎസ്ആർടിസി സ്ഥലം മാറ്റം : മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു

news image
Sep 18, 2021, 8:55 pm IST

തിരുവനന്തപുരം:  കെഎസ്ആർടിസിയിലെ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും പൊതുസ്ഥലമാറ്റ ഉത്തരവിനെക്കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറിക്ക് മന്ത്രി ആന്റണി രാജു നിർദേശം നൽകി. ഉത്തരവ് ഇറങ്ങിയതിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും. സ്ഥലം മാറ്റത്തെക്കുറിച്ച് ആക്ഷേപം ഉള്ളവർ നൽകുന്ന പരാതിയിൻമേൽ രണ്ടാഴ്ചയ്ക്കുള്ളിൽ നടപടി കൈക്കൊള്ളണമെന്നും മന്ത്രി നിർദേശിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe