കെജിഎൻഎ ജില്ലാ സമ്മേളനം: കൊയിലാണ്ടിയിൽ ഉജ്ജ്വല പ്രകടനം

news image
Sep 27, 2022, 1:07 pm GMT+0000 payyolionline.in
കൊയിലാണ്ടി:   കെ.ജി.എൻ.എ. കോഴിക്കോട് അറുപത്തഞ്ചാം ജില്ലാ സമ്മേളനം കൊയിലാണ്ടി ടൗൺഹാളിൽ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ്  വി പി. സ്മിത അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സ്വാഗത സംഘം വൈസ് ചെയർമാൻ സി. അശ്വിനിദേവ്
സ്വാഗതം പറഞ്ഞു.

കെ.ജി.എൻ.എ.ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പ്രകടനം.

കർഷകസംഘം ജില്ലാ സെക്രട്ടറി പി വിശ്വൻ മാസ്റ്റർ,  എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി  ഷജീഷ് കുമാർ പി സി, കെ.ജി.എൻ.എ. സംസ്ഥാന കമ്മിറ്റി അംഗം പി പ്രജിത്ത് , കെ.ജി.എസ്.എൻ.എ മെഡിക്കൽ കോളേജ് യൂണിറ്റ് സെക്രട്ടറി കെ.വി ശ്യാം കൃഷ്ണ. എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് ജില്ലാ ട്രഷറർ പി റെജിന   നന്ദി അർപ്പിച്ചു.
ഉച്ചക്ക് 2 മണിക്ക് തുടങ്ങിയ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻ്റ്   സി ടി നുസൈബ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം  അജിതകുമാരി പി.വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ജില്ലാ സെക്രട്ടറി ബിന്ദു. എ സ്വാഗതമാശംസിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഷൈനി ആൻ്റണി അഭിവാദ്യങ്ങളർപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രമീള.ടി നന്ദി അറിയിച്ചു. ടൗൺ ഹാൾ പരിസരത്തു നിന്ന് ആരംഭിച്ച ഉജ്ജ്വലമായ പ്രകടനത്തോടെ പുതിയ സ്റ്റാൻഡ് പരിസരത്തു നടന്ന പൊതുസമ്മേളനം ലിന്റോ ജോസഫ് എം.എൽ.എ.ഉത്ഘാടനം ചെയ്തു.  ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി. ഉഷാദേവി, സി.ഐ.ടി.യു. ഏരിയ സെക്രട്ടറി സി.അശ്വിനി ദേവ്.  ജില്ല പ്രസിഡന്റ്‌ വി.പി. സ്മിത അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല സെക്രട്ടറി എ.ബിന്ദു.  സ്വാഗത സംഘം ജനറൽ കൺവീനർ എൻ.വി.അനൂപ് സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe