കെടിയു വിസി സിസ തോമസിന് ആശ്വാസം; കാരണം കാണിക്കല്‍ നോട്ടീസില്‍ സര്‍ക്കാരിന്‍റെ നടപടിക്ക് വിലക്ക്

news image
Mar 17, 2023, 11:54 am GMT+0000 payyolionline.in

തിരുവനന്തപുരം: കെടിയു വിസി സിസ തോമസിന് ആശ്വാസം. കാരണം കാണിക്കൽ നോട്ടീസിൽ സർക്കാരിന്റെ തുടർ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിലക്കി. സിസ തോമസ് നൽകിയ പരാതിയിലാണ് ഉത്തരവ്. സിസയോട് നോട്ടീസിന് മറുപടി നല്‍കാൻ നിർദേശിച്ചിട്ടുണ്ട്. വിഷയത്തില്‍ സർക്കാർ വിശദമായ സത്യവാങ് മൂലം നൽകണമെന്നും നിര്‍ദ്ദേശമുണ്ട്. കേസ് 23 ന് വീണ്ടും പരിഗണിക്കും.

സർക്കാർ നൽകിയ പേരുകൾ തള്ളി ഗവർണ്ണർ സിസയെ നിയമിച്ചത് മുതൽ സർക്കാർ ഉടക്കിലായിരുന്നു. മുൻകൂർ അനുമതിയില്ലാതെ വിസി സ്ഥാനമെറ്റടുത്തതിലാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി സിസ തോമസിന് കാരണം കാണിക്കാൻ നോട്ടീസ് നൽകിയത്. സിസാ തോമസിനെ നിയമിച്ച് 5 മാസത്തിന് ശേഷമാണ് ചുമതലയേറ്റതിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അടുത്തിടെ സിസയെ സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ നിന്നും മാറ്റി പകരം നിയമനം നൽകിയിരുന്നില്ല. ഒടുവിൽ സിസയുടെ പരാതിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തിരുവനന്തപുരത്ത് നിയമിക്കാൻ ഉത്തരവിടുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe