മൂടാടി: കെട്ടിട നികുതി വർദ്ധനവ്, കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർദ്ധനവ് എന്നിവക്കെതിരെ യു.ഡി.എഫ് മൂടാടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മൂടാടി പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി.സി.കെ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി സെക്രട്ടറി വി.പി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.
രൂപേഷ് കൂടത്തിൽ, ആർ നാരായണൻ മാസ്റ്റർ, റഫീഖ് പി, കാളിയേരി മൊയ്തു , വർദ് അബ്ദുറഹ്മാൻ, പി.പി കരിം, രവി മാസ്റ്റർ വീക്കുറ്റിയിൽ, കണിയാംകണ്ടി രാധാകൃഷ്ണൻ, വി.യം രാഘവൻ മാസ്റ്റർ, പപ്പൻ മൂടാടി,ഷെഹീർ എം.കെ എന്നിവർ സംസാരിച്ചു.രാമകൃഷ്ണൻ പൊറ്റക്കാട്ട്, രാമകൃഷ്ണ കിഴക്കയിൽ ഖാലിദ് ഹാജി, ഫൈസൽ എന്നിവർ നേതൃത്വം നൽകി