കെട്ടിട പെർമിറ്റ് ഫീസ് വർധനവ് ജനങ്ങളോടുള്ള വെല്ലുവിളി: കൊയിലാണ്ടിയില്‍ വെൽഫെയർ പാർട്ടി പ്രതിഷേധ ധര്‍ണ്ണ

news image
May 2, 2023, 12:57 pm GMT+0000 payyolionline.in

 

കൊയിലാണ്ടി : സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുള്ള കെട്ടിട പെർമിറ്റ് ഫീസ് വർദ്ധന ഉടൻ പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് എ. പി. വേലായുധൻ ആവശ്യപ്പെട്ടു . കൊയിലാണ്ടി മുനിസിപ്പൽ ഓഫീസിന് മുമ്പിൽ വെൽഫെയർ പാർട്ടി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .


താമസത്തിന് വീടോ മറ്റ് ആവശ്യങ്ങൾക്ക് കെട്ടിടമോ നിർമ്മിക്കുന്നവരെ ഞെക്കിപ്പിഴിഞ്ഞുകൊണ്ട് ഇത്രയധികം പണം പിരിച്ചെടുക്കുന്നത് നീതി നിഷേധമാണന്നും , വിവിധ രംഗങ്ങളിൽ സർക്കാർ നടത്തുന്ന ധൂർത്തിന്റെയും ആർഭാടത്തിന്റെയും വില സാധാരണക്കാർ വഹിക്കണം എന്ന രൂപത്തിൽ സർക്കാർ തീരുമാനങ്ങൾ എടുക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു . ശശീന്ദ്രൻ ബപ്പൻകാട് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് മുജീബലി , സറീന പയ്യോളി , മണ്ഡലം സെക്രട്ടറി വി. കെ. റഷീദ് , സഹീർ പുറക്കാട് എന്നിവർ സംസാരിച്ചു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe