കൊല്ലം പടിഞ്ഞാറെ കല്ലടയിൽ വള്ളം മറിഞ്ഞ് കാണാതായ യുവാക്കളിൽ രണ്ടാമന്റെ മൃതദേഹവും കണ്ടെത്തി

news image
Jun 20, 2021, 2:14 pm IST

കൊല്ലം: പടിഞ്ഞാറെ കല്ലട വലിയ പാടംചെമ്പിൽ ഏലായൽ വള്ളം മറിഞ്ഞ് കാണാതായ യുവാക്കളിൽ രണ്ടാമന്റെ മൃതദേഹവും  കണ്ടെത്തി. 24-കാരനായ  ആദർശിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ  വലിയപാടം സ്വദേശികളായ മിഥുൻ നാഥ്‌(21) ൻ്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

സുഹൃത്തുക്കളുമൊത്ത് മീൻപിടിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. വള്ളത്തിൽ അഞ്ച് പേരുണ്ടായിരുന്നു. മൂന്ന് പേർ നീന്തി രക്ഷപ്പെടുകയായിരുന്നു. വ്യാപകമായ തെരച്ചിലിനെടുവിലാണ് മിഥുന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ ആദർശിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe