കൊ​ച്ചി ഇടപ്പള്ളിയില്‍ നാലു നില കെട്ടിടത്തിന് തീപിടിച്ചു

news image
Nov 30, 2021, 10:05 am IST payyolionline.in

കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ല്‍ നാ​ലു നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. ഹോ​ട്ട​ലും ലോ​ഡ്ജും ഉ​ള്‍​പ്പ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നാ​ണ് കു​ന്നും​പു​റ​ത്ത് തീ​പി​ടി​ച്ച​ത്. ഷോ​ര്‍​ട്ട്‌​സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

തീപിടിച്ചയുടനെ കെട്ടിടത്തില്‍ നിന്നും ചാടിയ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തുടരുകയാണ്. കെ​ട്ടി​ട​ത്തി​ല്‍ കുടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ത്തി​ച്ചു. നാശനഷ്ടങ്ങൾ കണക്കാക്കപ്പെട്ടിട്ടില്ല.

 

 

യാത്രക്കാരനായ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ് തീപിടിത്തം ആദ്യം കണ്ടത്. തീപിടിത്തം കണ്ടയുടനെ കെട്ടിടത്തിലേക്കുളള വൈദ്യുതി ബന്ധം വിഛേദിക്കുകയും കെ.എസ്.സി.ബി ഓഫീസില്‍ വിവരമറിയിക്കുകയും ചെയ്തു. വൈദ്യുത ബന്ധം വിഛേദിക്കപ്പെട്ടതോടെയാണ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനമാരംഭിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe