ഇരിങ്ങൽ : കെ.എം.എസ്.ജി. കോട്ടക്കലിൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി- പ്ലസ് ടു വിദ്യാർത്ഥികൾക്ക് ”പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം -ഈസി എക്സാം ‘ എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കോട്ടക്കൽ ബീച്ച് റോഡ് ജംഗ്ഷനിലെ കെ.എം.എസ്. ജി ഓഫീസിൽ വെച്ച് നടന്ന പരിപാടി പയ്യോളി മുനിസിപ്പാലിറ്റി കൗൺസിലർ വി.കെ. ഗിരിജ ഉദ്ഘാടനം ചെയ്തു.
സിജി കോർ റിസോഴ്സ് പേർസൺ സിറാജുദ്ധീൻ പറമ്പത്ത് ക്ലാസ് എടുത്തു. പഠനത്തിൽ മുന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനായുള്ള കെ.എം.എസ്.ജി സ്ക്കോളർഷിപ്പ് ഫോറം വിതരണ ഉദ്ഘാടനം മുൻ കൗൺസിലർ സി.പി. ഷാനവാസ് മാസ്റ്റർ നിർവ്വഹിച്ചു. യു.ടി.കരീം അദ്ധ്യക്ഷത വഹിച്ചു. അഷ്റഫ് യു.ടി സ്വാഗതവും ഖാലിദ് .എസ്.എം നന്ദിയും പറഞ്ഞു.