മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മന:പൂർവമുള്ള നരഹത്യക്കുറ്റം കോടതി ഒഴിവാക്കി. അതേസമയം, പ്രതികളുടെ വിടുതൽ ഹരജി കോടതി തള്ളി. വാഹനാപകട കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രതികൾ വിചാരണ നേരിടണം.
കേസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റി. നവംബർ 20 ന് മജിസ്ട്രേറ്റ് കോടതിയിൽ കേസ് പരിഗണിക്കും.സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെ.എം ബഷീർ കൊല്ലപ്പെടുന്നത്. അപകടമുണ്ടാകുമ്പോൾ അമിതമായി മദ്യപിച്ച നിലയിലായിരുന്നു ശ്രീറാം വെങ്കിട്ട രാമൻ. അപകട സമയത്ത് ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസും കാറിലുണ്ടായിരുന്നു. കേസിൽ നിന്ന് വിടുതൽ നൽകണമെന്നാവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു.