24
Tuesday
Nov 2020
Home > ആര്യകല്‍പ

കെ.എം. ഷാജിയുടെ വീട് നിര്‍മാണത്തിലെ ക്രമക്കേട്; കോഴിക്കോട് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഇഡി ഓഫീസിലെത്തി

Tuesday 27 OCTOBER 2020

കോഴിക്കോട്:  കെ.എം. ഷാജി എംഎല്‍എയുടെ വീട് നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഇഡി ഓഫീസിലെത്തി. വൈകിട്ട് മൂന്നോടെയാണ് കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസിലെ എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ നേതൃത്വത്തിലുള്ള സംഘം ഇഡി ഓഫീസില്‍ എത്തിയത്. വെള്ളിമാടുകുന്നിലെ വീടിന്റെ വില മാത്രം ഒരുകോടി എഴുപത്തിരണ്ടുലക്ഷം രൂപയാണെന്നാണ് സൂചന. വീട്ടിലെ ഫര്‍ണീച്ചര്‍ മാര്‍ബിള്‍ എന്നിവയുടെ തുക തിട്ടപ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പിനെ ഏല്‍പിക്കും.

കെ എം ഷാജി എംഎല്‍എയുടെ വീട് പൊളിച്ച് മാറ്റാന്‍ കോഴിക്കോട് കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്. പ്ലാനിലെ അനുമതിയേക്കാള്‍ വീസ്തീര്‍ണം കൂട്ടി വീട് നിര്‍മിച്ചുവെന്നാണ് കണ്ടെത്തല്‍. കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥര്‍ കെ.എം. ഷാജിയുടെ വീട് അളന്നിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശ പ്രകാരമായിരുന്നു നടപടി.

 

അഴിയൂര്‍ പഞ്ചായത്ത്‌ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം‍

Monday 23 NOVEMBER 2020

അഴിയൂര്‍ :  ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കണ്‍വീനര്‍ പാമ്പള്ളി ബാലകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. പ്രദീപ് ചോമ്പാല, വി പി പ്രകാശന്‍ ഹാരിസ് മുക്കാളി, പി.രാഘവന്‍ മാസ്റ്റര്‍, രാമത്ത് പുരുഷു, കെ പി .വിജയന്‍, കെ.പി.രവീന്ദ്രന്‍, പി.ബാബുരാജ് (വാര്‍ഡ് സ്ഥാനാര്‍ത്ഥി), എന്നിവര്‍ ചടങ്ങില്‍   പ്രസംഗിച്ചു. മുഹമ്മദ് പാണത്തോടി(ചെയര്‍), പുരുഷു രാമത്ത്(കണ്‍) പി.പി.ഭാസ്‌കരന്‍(ട്രഷ) എന്നിവര്‍ ഭാരവാഹികളായി.

 

 

.

ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ്നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

 

 

 

 

 

error: Content is protected !!