തിരുവനന്തപുരം: പ്രതിസന്ധിയിലായ കെ.എസ്.ആര്.ടി.സി ക്ക് 75 കോടി രൂപ നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു.
ബജറ്റില്‍ അനുവദിച്ച വിഹിതത്തില്‍ നിന്ന് സര്‍ക്കാര്‍ വായ്പ ആയാണ് തുക നല്‍കുക. സര്‍ക്കാര്‍ നല്കുന്ന പലിശരഹിത വായ്പയാണിതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
കഴിഞ്ഞ മന്ത്രിസഭായോഗം 50 കോടി രൂപ അനുവദിച്ചതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അത്രയും തുക വായ്പ എടുക്കുന്നതിനുള്ള അനുമതിയാണ് നല്‍കിയതെന്ന നിലപാടിലായി ധനവകുപ്പ്. ഈ വിഷയം വീണ്ടും മന്ത്രിസഭയില്‍ വരികയും 75 കോടി സര്‍ക്കാര്‍ വായ്പ അനുവദിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. പെന്ഷന് അടക്കം മുടങ്ങി കടുത്ത പ്രതിസന്ധിയിലാണ് കെ.എസ്.ആര്.ടി.സി.മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് വരും വര്‍ഷത്തേക്ക് ഡോക്ടര്‍മാരുടെ 110 തസ്തിക അനുവദിച്ചു. 82 ഫാക്കല്‍റ്റി തസ്തികയും 28 ജൂനിയര്‍ റസിഡന്റ് തസ്തികയുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 225 അനധ്യാപക ജീവനക്കാരെ വേണമെന്ന നിര്‍ദേശം പരിഗണിച്ച് 25 തസ്തികകള്‍ നേരിട്ടും 40 തസ്തികകള്‍ ഒൗട്സോഴ്സിങ് വഴിയും നികത്താന്‍ അനുമതി നല്കി.
ശേഷിക്കുന്ന 160 തസ്തികകള്‍ നേരിട്ടും ഒൗട്സോഴ്സിങ് വഴിയും ഏപ്രില്‍ ഒന്ന് മുതല്‍ അനുവദിക്കും.
കെ.എസ്.ആര്.ടി.സിക്ക് 75 കോടിയുടെ സാമ്പത്തിക സഹായം
Dec 12, 2013, 10:46 am IST
payyolionline.in