കെ.എസ്.എസ്.പി.യു വിന്റെ യൂണിറ്റ് വാർഷിക സമ്മേളനം തിക്കോടിയിൽ

news image
Apr 9, 2021, 8:16 pm IST

തിക്കോടി: “എല്ലാ നദികളും കടലിലേക്കാണ് ചെന്നുചേരുന്നത്” അതുപോലെ എല്ലാ പെൻഷൻ സംഘടനകളും നന്മയും നേട്ടവും ലക്ഷ്യം വെച്ച് കെ.എസ്. എസ്.പി.യു വിൽ ഒരുമിക്കണമെന്നും ഈ ഒരുമ നിലനിർത്തണമെന്നും അതിന്ടെ തുടർച്ച ഭാവിയിലും കാത്തു സൂക്ഷിക്കണമെന്നും തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീലാ സമദ് പറഞ്ഞു . കെ.എസ് .എസ്.പി. യു തിക്കോടി യൂണിറ്റ് വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ഉമ്മർ അരീക്കര പരിപാടിക്ക് അധ്യക്ഷം വഹിച്ചു. എൻ.കെ.ബാലകൃഷ്ണൻ മാസ്റ്റർ കെ.എസ്. എസ്.പി.യു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഇബ്രാഹിം തിക്കോടി വാർഷിക റിപ്പോർട്ടും മോഹനൻ പുല്പാണ്ടി വരവ് ചെലവ് കണക്കും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. ബ്ലോക്ക് കമ്മിറ്റി മെമ്പർ കെ.പി രാമകൃഷ്ണൻ വരണാധികാരിയായി കെ.എസ്. എസ്.പി.യു വിന്റെ പുതു വർഷ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ശേഖരൻ അടിയോടി, കെ.എം.അബൂബക്കർ, ബാലൻ കേളോത്ത്, എം.കെ നായർ പുറക്കാട് . ഇ.കുമാരൻ, ആരതി ഗോപാലൻ എന്നിവർ സംസാരിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe