കെ ജി എന്‍ എ  ജില്ലാ കൗൺസിൽ സമ്മേളനത്തിന് കൊയിലാണ്ടി ടൗൺ ഹാളിൽ ഉജ്ജ്വല തുടക്കം

news image
Sep 26, 2022, 11:27 am GMT+0000 payyolionline.in

കൊയിലാണ്ടി : കെ ജി എന്‍ എ   കോഴിക്കോട് അറുപത്തഞ്ചാം ജില്ലാ കൗൺസിൽ സമ്മേളനത്തിന് കൊയിലാണ്ടി ടൗൺ ഹാളിൽ ഉജ്ജ്വല തുടക്കം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അമൃത എ എം സ്വാഗതം പറഞ്ഞ കൗൺസിൽ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷീന കെ പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ  പി.വി അരുൺകുമാർ , കെ സിന്ധു  എന്നിവർ യോഗത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.

2021-22 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി  ബിന്ദു എയും വരവ് ചെലവ് കണക്ക് ജില്ലാ ട്രഷറർ  റജിന പിയും അവതരിപ്പിച്ചു. ചർച്ചയക്കും മറുപടിക്കും ശേഷം ജില്ലാ ജോയിൻ്റ് സെക്രട്ടറി  ലാൽജി .കെ കെ ചടങ്ങിന് നന്ദി പറഞ്ഞു.തുടർന്നു നടന്ന യാത്രയയപ്പ് യോഗം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.കെ ലതിക ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡൻ്റ് മഹിജ എ ടി അദ്ധ്യക്ഷത വഹിച്ച  യോഗത്തിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി രതീഷ് പി എസ് സ്വാഗതം ആശംസിച്ചു. സംഘടനയുടെ വളർച്ചയിൽ ഏറെ പങ്കു വഹിച്ചു സർവീസിൽ നിന്നും വിരമിച്ചവർക്കുള്ള യാത്രയയപ്പ് യോഗത്തിൽ വെച്ച് നൽകി . സംസ്ഥാന കമ്മിറ്റി അംഗം ഷീജ കെ.ജെ യോഗത്തെ അഭിവാദ്യം ചെയ്തു. ചടങ്ങിന് ജില്ലാ സെക്രട്ടറിയറ്റ് അംഗം ജൂബിലി സി നന്ദി അർപ്പിച്ചു

 

നാളെ രാവിലെ 10 മണിക്ക് ജില്ലാ സമ്മേളനത്തിൻ്റെ ഔപചാരിക ഉദ്ഘാടനം കൊയിലാണ്ടി എംഎൽഎ  കാനത്തിൽ ജമീല നിർവഹിക്കും. ഉച്ചയ്ക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം കെ ജി എന്‍ എ  സംസ്ഥാന പ്രസിഡൻ്റ് സി.ടി നുസൈബ ഉദ്ഘാടനം ചെയ്യും സംസ്ഥാന സെക്രട്ടറി  ഷൈനി ആൻ്റണി യോഗത്തെ അഭിവാദ്യം ചെയ്യും . പ്രതിനിധി സമ്മേളനത്തിന് ശേഷം നൂറുകണക്കിന് നഴ്സുമാർ അണിനിരക്കുന്ന ഉജ്ജ്വല പ്രകടനം കൊയിലാണ്ടി നഗരത്തിന് ശുഭ്ര ശോഭയേകും. ബസ്‌സ്റ്റാൻഡ് പരിസരത്ത് ഒരുക്കിയ വേദിയിൽ നടക്കുന്ന പൊതു സമ്മേളനം സി ഐ ടി യു  സംസ്ഥാന വൈസ് പ്രസിഡൻ്റും എംഎൽഎയുമായ  ടിപി രാമകൃഷ്ണൻ നിർവഹിക്കും. സമ്മേളനത്തിൽ തിരുവമ്പാടി എംഎൽഎ  ലിൻ്റോ ജോസഫ് മുഖ്യാഥിതിയാവും..വിവിധ ഏരിയകളിൽ നിന്ന് തെരഞ്ഞെടുത്ത 300 അംഗങ്ങൾ പ്രതിനിധി സമ്മേളനത്തിലും നൂറുകണക്കിന് നഴ്സുമാർ പ്രകടനത്തിലും പങ്കാളികൾ ആവും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe