27
Tuesday
Oct 2020
Home > ആര്യകല്‍പ

നീറ്റ് റാങ്ക് ജേതാവ് അയിഷക്ക് കെ. ദാസന്‍ എംഎൽഎയുടെ അനുമോദനം

Saturday 17 OCTOBER 2020

കൊയിലാണ്ടി :  അഖിലേന്ത്യാ തലത്തിൽ നടന്ന മെഡിക്കൽ എൻട്രൻസ് പ്രവേശന പരീക്ഷയിൽ (നീറ്റ് ) 12-ാം റാങ്കും, ഒ.ബി.സി. വിഭാഗത്തിൽ 2-ാം റാങ്കും കരസ്ഥമാക്കി സംസ്ഥാന തലത്തിൽ ഒന്നാമതുമായ അയിഷ.എസ് ന് കെ.ദാസൻ എംഎൽഎ ഉപഹാരം നൽകി അനുമോദിച്ചു.

എംഎൽഎയുടെ സാന്നിധ്യത്തിൽ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് ഫോണിലൂടെ അയിഷയെയും കുടുംബാംഗങ്ങളെയും അഭിനന്ദനങ്ങൾ അറിയിച്ചു. കൊയിലാണ്ടിയുടെ പൊതുവിദ്യാഭ്യാസ മേഖലക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് അയിഷയിലൂടെ കൈവന്നതെന്ന് എംഎൽഎ പറഞ്ഞു. സമൂഹത്തിന്റെ നാനാ തുറകളിലുള്ള പ്രമുഖരും ജനപ്രതിനിധികളുമാണ് ഈ മിടുക്കിക്ക് അഭിനന്ദനങ്ങൾ ചൊരിയാനായി വീട്ടിലേക്കെത്തിയത്.

വള്ളുവക്കുനി താരേമ്മൽ സാബു അന്തരിച്ചു‍

Tuesday 27 OCTOBER 2020

അയനിക്കാട്: വള്ളുവക്കുനി താരേമ്മൽ സാബു  (47) അന്തരിച്ചു.
പരേതരായ നാരായണൻ ,ഭവാനി എന്നിവരുടെ മകനാണ്.
സഹോദരങ്ങൾ :ബാബു, ഗീത, സുധ, ജയമണി, രമണി, രാജു.

 

.

വള്ളുവക്കുനി താരേമ്മൽ സാബു അന്തരിച്ചു

error: Content is protected !!