കൊയിലാണ്ടി: കേരള പരവർ സർവ്വീസ് സൊസൈറ്റി കെ.പി.എസ്.എസ് സംസ്ഥാന സമ്മേളനം മെയ് 27-28 തിയ്യതികളിൽ തിരുവനന്തപുരത്ത് വെച്ച് നടത്താൻ തീരുമാനിച്ചു. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം കോഴിക്കോട് ജില്ലാ സമ്മേളന വേദിയിൽ വെച്ച് കെ.പി.എസ്. സംസ്ഥാന പ്രസിഡണ്ട് പി.കെ ശശിധരൻ നിർവ്വഹിച്ചു. ജില്ലാ സമ്മേളനം മുൻ മന്ത്രി സി.കെ.നാണു ഉദ്ഘാടനം ചെയ്തു.
സി.പി.ഐ ജില്ലാ പ്രവർത്തക സമിതിയംഗം ടി.ആർ സത്യൻ, സംസ്ഥാന സിക്രട്ടറി അഭിമന്യു എസ് . പട്ടം സംസ്ഥാന ട്രഷറർ രവീന്ദ്രൻ മുട്ടത്തറ, മധു പുഴയരികത്ത് ,ജില്ലാ സെക്രട്ടറി അച്ചുതൻ ചേളന്നൂര്, കെ.കെ.നാരായണൻ എന്നിവർ ആശംസകളർപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ദാമു കുട്ടോത്ത് അധ്യക്ഷത വഹിച്ചു. അശോകൻ വള്ളിക്കാട് , ശ്രീജേഷ് വില്ല്യാപ്പള്ളി സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ശ്രീജേഷ് വില്യാപ്പള്ളി, വൈസ് .പ്രസിഡന്റു മാർ അമ്പാടി ബാബു, ഭാഗ്യനാഥ് വടകര, റീജ അനിൽ , സെക്രട്ടറി അച്ചുതൻ ചേളന്നൂര്, ജോ. സെക്രട്ടറിമാർ കരുണാകരൻ വി.വി, ദേവി ഉള്ള്യേരി, നിത്യ സുരേഷ് മുചുകുന്ന് , ട്രഷറർ കെ.കെ.നാരായണൻ എന്നിവരെ തെരഞ്ഞെടുത്തു.