വടകര : ദേശീയപാത വികസനത്തിൻറെ ഭാഗമായി കെ. മുരളീധരൻ എം.പിയുടെ അടിയന്തിര ഇടപെടലിൻറെ ഭാഗമായി കൊയിലാണ്ടി മണ്ഡലത്തിൽ ആറ് സ്ഥലങ്ങളിൽ അടിപ്പാത അനുവദിച്ചു. പൊതുജനങ്ങളിൽ നിന്നും ലഭിച്ച നിവേദനത്തിൻറെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സ്ഥലങ്ങളിൽ എം.പി നേരിട്ട് സന്ദർശിച്ചു.
വിഷയത്തിന്മേൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌ക്കരിയുമായും, നാഷണൽ ഹൈവേ അതോറിറ്റിയുമായും നേരിട്ടും കത്ത് മുഖേനയും നിരന്തരം ബന്ധപ്പെട്ടതിൻറെ അടിസ്ഥാനത്തിലാണ് പൂക്കാട്, പൊയിൽക്കാവ്, മുചുകുന്ന് റോഡ്, മൂടാടി- ഹിൽ ബസാർ റോഡ്, തിക്കോടി, പയ്യോളി ജി.വി.എച്ച്.എസ്. എസിന് സമീപം എന്നിവിടങ്ങളിൽ പുതുതായി അടിപ്പാത അനുവദിക്കപ്പെട്ടത്.